scorecardresearch

രാവിലെ വെറുംവയറ്റിൽ വാൽനട്ട് കഴിച്ചാൽ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുമോ?

വാൽനട്ട് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദരോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രതിദിനം 5 മുതൽ 8 വരെ വാൽനട്ട് കഷ്ണങ്ങൾ കഴിക്കാവുന്നതാണ്

വാൽനട്ട് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദരോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രതിദിനം 5 മുതൽ 8 വരെ വാൽനട്ട് കഷ്ണങ്ങൾ കഴിക്കാവുന്നതാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pixabay

തലച്ചോറിന്റെ ആരോഗ്യത്തിന് വാൾനട്ട് ഗുണം ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ഇവയ്ക്ക് ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ അവ കഴിക്കുന്നത് ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനവും വർധിപ്പിക്കാൻ സഹായിക്കുമോ?. 

Advertisment

വാൽനട്ട് കഴിച്ച് ദിവസം തുടങ്ങിയാൽ തലച്ചോറിന് ഇന്ധനം നൽകുകയും ഓർമ്മശക്തി വർധിപ്പിക്കുകയും ചെയ്യുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പൂജ പൽരിവാല പറഞ്ഞു. വാൽനട്ട് കഴിക്കുന്നത് അറിവ്, ഓർമ്മശക്തി, ശ്രദ്ധ, ഏകാഗ്രത എന്നിവ  മെച്ചപ്പെടുത്തുമെന്ന് മനുഷ്യരിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയതായി ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ അഭിപ്രായപ്പെട്ടു. 

വാൽനട്ട് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദരോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രതിദിനം 5 മുതൽ 8 വരെ വാൽനട്ട് കഷ്ണങ്ങൾ കഴിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കുതിർത്ത വാൽനട്ട് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വറുത്ത വാൽനട്ട് രുചികരമാണെങ്കിലും അവയുടെ പോഷകാംശം കുറവാണെന്ന് ഡോ.കുമാർ അഭിപ്രായപ്പെട്ടു.

വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ വാൽനട്ടിന്റെ ഗുണങ്ങൾ കൂടുതലായി കിട്ടുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ.രോഹിണി പാട്ടീൽ പറഞ്ഞു. വാൽനട്ട്‌സിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. എങ്കിലും അവ മിതമായ അളവിൽ കഴിക്കണം. കാരണം അവയിൽ കലോറിയും കൊഴുപ്പും കൂടുതലാണ്, മാത്രമല്ല അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടും. വാൽനട്ട് പോഷകങ്ങൾ നിറഞ്ഞതാണെങ്കിലും, മെമ്മറിയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ ഇത് മാത്രം മതിയാകില്ല. ഇതിനൊപ്പം പോഷകങ്ങൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്ന് ഡോ.പാട്ടീൽ പറഞ്ഞു.

Read More

Advertisment
Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: