/indian-express-malayalam/media/media_files/jscIWtZHCoi4mTEqfQXV.jpg)
Photo Source: Pexels
പ്രമേഹമുള്ളവർക്ക് ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ചായയുണ്ടെങ്കിൽ, അത് കറുവാപ്പട്ട ചായയാണെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നതിനും വീക്കം നിയന്ത്രിക്കുന്നതിനും ഗുണകരമാണ് ഈ സുഗന്ധവ്യഞ്ജനം. രാത്രിയിൽ ഭക്ഷണത്തിന് ശേഷം കറുവാപ്പട്ട ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിന് കറുവാപ്പട്ട ഗുണകരമാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാനും കറുവാപ്പട്ട ചായ സഹായിക്കും. പനി, വീക്കം, വയറിളക്കം എന്നിവയ്ക്കുള്ള വീട്ടുവൈദ്യമായും കറുവാപ്പട്ട ഉപയോഗിക്കുന്നു. മെറ്റബോളിസവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പ്രമേഹമുള്ളവർ കറുവാപ്പട്ട ചായ കുടിച്ചാലുള്ള ഗുണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും: കറുവാപ്പട്ടയിൽ സിന്നമാൽഡിഹൈഡ് ഉൾപ്പെടെയുള്ള ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നതിലൂടെ, കറുവാപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം.
കാർബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കുന്നു: കറുവാപ്പട്ട ദഹനനാളത്തിൽ കാർബോഹൈഡ്രേറ്റ് വിഘടിക്കുന്ന നിരക്ക് കുറയ്ക്കുന്നതായി കണ്ടെത്തി. ഇത് ഭക്ഷണത്തിന് ശേഷം ബ്ലഡ്സ്ട്രീമിലേക്ക് ഗ്ലൂക്കോസ് സാവധാനത്തിൽ റിലീസ് ചെയ്യാൻ ഇടയാക്കും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്നു.
ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുന്നു: പ്രമേഹമുള്ള വ്യക്തികളിൽ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന് കറുവാപ്പട്ട കാരണമാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: കറുവാപ്പട്ട ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദം വർധിപ്പിക്കും. ഇത് വീക്കവും ടിഷ്യൂകൾക്ക് കേടുപാടുകളും വരുത്തുന്നു.
ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ: കറുവാപ്പട്ടയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us