/indian-express-malayalam/media/media_files/3pCbAAWF5xNhsPbNvRDx.jpg)
Photo Source: Pexels
ഭക്ഷണശേഷം അസിഡിറ്റിയോ മറ്റു ദഹനപ്രശ്നങ്ങളോ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ?. ഇതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം. വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണം കഴിച്ചതിനുശേഷവും ദഹനപ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ, ഭക്ഷണശേഷമുള്ള ചില തെറ്റുകളാകാം അവയ്ക്ക് കാരണം. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള മൂന്ന് തെറ്റുകളെക്കുറിച്ച് അടുത്തിടെ ന്യൂട്രീഷ്യനിസ്റ്റ് ദീപ്ശിഖ ജെയിൻ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിരുന്നു.
ഭക്ഷണം കഴിച്ച ഉടൻ കിടക്കുക
ഭക്ഷണം കഴിച്ച ഉടൻ കിടക്കുന്നതാണ് ആദ്യത്തെ തെറ്റായി ന്യൂട്രീഷ്യനിസ്റ്റ് ചൂണ്ടിക്കാട്ടിയത്. ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ചശേഷമാണ് പലരും ഈ തെറ്റ് ചെയ്യുന്നത്. എന്നാൽ, ഈ ശീലം അസിഡിറ്റിക്ക് കാരണമാകും.
ഭക്ഷണശേഷം ഉടൻ കുളിക്കുക
ഭക്ഷണശേഷം ഉടൻ തന്നെ കുളിക്കുന്ന ശീലമുള്ള നിരവധി പേരുണ്ട്. ഇത് ദഹനത്തെ തടസപ്പെടുത്തും. ഭക്ഷണം കഴിച്ചയുടൻ കുളിക്കരുതെന്ന് ദീപ്ശിഖ ജെയിൻ പറഞ്ഞു. ഇത് വയറിലേക്കുള്ള രക്തയോട്ടം തടയുകയും ദഹനത്തെ തടസപ്പെടുത്തുകയും ചെയ്യും. കുളിക്കുമ്പോൾ വയറിനു പകരം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ രക്തചംക്രമണം വർധിക്കുന്നു. ഇത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും.
ഭക്ഷണത്തോടൊപ്പവും ശേഷവും വെള്ളം കുടിക്കുക
ഭക്ഷണത്തോടൊപ്പമോ ഉടനെയോ വെള്ളമോ മറ്റേതെങ്കിലും ദ്രാവകങ്ങളോ കുടിക്കരുതെന്ന് അവർ പറഞ്ഞു. ഇത് ആമാശയത്തിലെ ആസിഡുകളെ നേർപ്പിക്കുകയും ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ചെറിയൊരു സിപ് പ്രശ്നമല്ല. പക്ഷേ, ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us