/indian-express-malayalam/media/media_files/shFfzuk7iqmLNXyO2909.jpg)
Photo Source: Pexels
ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പോഷകപ്രദമായ പഴമാണ് മുന്തിരി. അതേസമയം, മുന്തിരിയിൽ പതുങ്ങിയിരിക്കുന്ന അപകടങ്ങൾക്കെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൃഷിരീതികളിൽ നിന്നുള്ള രാസ അവശിഷ്ടങ്ങൾ, പ്രാണികൾ, ബാക്ടീരിയകൾ എന്നിവ മുന്തിരിയിലുണ്ടാകും. അതിനാൽ മുന്തിരി നല്ല വൃത്തിയായി കഴുകാതെ കഴിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തും.
മുന്തിരി എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കാം എന്നതിനെക്കുറിച്ച് ഫുഡ് ബ്ലോഗറായ വാണി ശർമ്മ ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ''മെഴുക് കീടനാശിനികളോ കെമിക്കൽ കോട്ടിങ്ങോ നീക്കം ചെയ്യാൻ മുന്തിരി കഴുകണം. വിനാഗിരിയിലും ബേക്കിങ് സോഡയിലും 15 മിനിറ്റ് മുക്കിവയ്ക്കുക, തുടർന്ന് മൂന്നോ നാലോ തവണ നന്നായി കഴുകുക,'' അവർ വീഡിയോയിൽ പറഞ്ഞു.
കഴുകാത്ത മുന്തിരി ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്ന് ഫിറ്റ്നസ്, പോഷകാഹാര വിദഗ്ധയായ റിയ ഷ്രോഫ് എക്ലാസ് പറഞ്ഞു. മുന്തിരി കഴുകുന്നത് കീടനാശിനികൾ, അഴുക്ക്, ബാക്ടീരിയകൾ തുടങ്ങിയ മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
മുന്തിരി കഴുകാനും സൂക്ഷിക്കാനുമുള്ള ശരിയായ മാർഗം എന്താണ്?
ചിലർ കടൽ ഉപ്പും ബേക്കിങ് സോഡയും ചേർത്ത വെള്ളത്തിൽ മുന്തിരി 5-7 മിനിറ്റ് മുക്കി വയ്ക്കാറുണ്ട്. ബേക്കിങ് സോഡ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സഹായിച്ചേക്കാമെന്നും വിനാഗിരിക്ക് ബാക്ടീരിയകളെ ചെറുക്കാൻ കഴിയുമെന്നും എക്ലാസ് പറഞ്ഞു. എന്നാൽ ഈ രീതിയുടെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാൻ നല്ല വെള്ളത്തിൽ മുന്തിരി നന്നായി കഴുകിയാൽ മതിയെന്ന് അവർ അഭിപ്രായപ്പെട്ടു.
മുന്തിരി ശേഖരിച്ചു വയ്ക്കാൻ ശരിയായ രീതിയിൽ ഉണക്കണം. അവയിലെ അമിത ഈർപ്പം പൂപ്പൽ വളർച്ചയ്ക്കും കേടുപാടുകൾക്കും കാരണമാകുമെന്ന് അവർ പറഞ്ഞു. മുന്തിരി കഴുകി വൃത്തിയാക്കിയശേഷം ഉണക്കുക. അതിനുശേഷം വായു കടക്കാത്ത ഒരു കണ്ടെയ്നറിലേക്ക് മാറ്റുക. ദീർഘനാൾ ഉപഭോഗത്തിനായി അവ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.