/indian-express-malayalam/media/media_files/WzRjMj6zZu2BDJOtiR83.jpg)
Photo Source: Freepik
ആർത്തവ സമയത്ത് അസഹ്യമായ വയറുവേദനയാൽ ബുദ്ധിമുട്ടുന്നവർ നിരവധിയുണ്ട്. ഇതു മാത്രമല്ല, മലബന്ധം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വിശപ്പില്ലായ്മ, ദഹന പ്രശ്നങ്ങൾ എന്നിവയും പല സ്ത്രീകളും അനുഭവിക്കാറുണ്ട്. എന്നാൽ, ഡയറ്റിലെ ചെറിയൊരു മാറ്റത്തിലൂടെ ആർത്തവപ്രശ്നങ്ങളോട് ഗുഡ്ബൈ പറയാൻ കഴിയും.
എല്ലാ മാസവും നിങ്ങൾ അനുഭവിക്കുന്ന ആർത്തവപ്രശ്നങ്ങളിൽനിന്നും രക്ഷ നേടാൻ ഭക്ഷണത്തിൽ ശർക്കര ഉൾപ്പെടുത്താൻ ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ നിർദേശിച്ചു. ആർത്തവചക്രം നിയന്ത്രിക്കുന്നതിനുള്ള സൂപ്പർഫുഡാണ് ശർക്കരയെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അവർ വിശദീകരിച്ചു. ആർത്തവ സംബന്ധമായ പ്രശ്‌നങ്ങളെ നേരിടാൻ ശർക്കര സഹായിക്കുന്നത് എങ്ങനെയെന്നും അവർ വിശദീകരിച്ചിട്ടുണ്ട്.
1. അയൺ ബൂസ്റ്റ്
ആർത്തവ സമയത്ത് ക്ഷീണം തോന്നുന്നുവെങ്കിൽ ഭക്ഷണത്തിൽ ശർക്കര ചേർക്കുക. ശർക്കരയിലെ ഇരുമ്പ് ശരീരത്തിന് ഇന്ധനം നൽകുകയും ഊർജ നില വർധിപ്പിക്കുകയും ചെയ്യും. ആർത്തവ സമയത്ത് നഷ്ടപ്പെടുന്ന രക്തം നിറയ്ക്കാനും ഇരുമ്പ് സഹായിക്കുന്നു. ആർത്തവ സമയത്ത് ശരിയായ രീതിയിലുള്ള രക്തസ്രാവത്തിനും സഹായിക്കുന്നു.
2. മലബന്ധം കുറയ്ക്കുന്നു
ആർത്തവ മലബന്ധം വളരെ സാധാരണമാണ്. പക്ഷേ, അത് പലരിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മലബന്ധം അകറ്റാൻ ഭക്ഷണത്തിൽ ശർക്കര ചേർക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു. “ശർക്കരയിൽ മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ചില ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ആർത്തവ വേദനകളെ ലഘൂകരിക്കാനും സഹായിക്കുന്നു,” ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞു.
3. മാനസികാവസ്ഥ ഉയർത്തുന്നു
ആർത്തവസമയത്തെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ ശർക്കര സഹായിച്ചേക്കാം. സന്തോഷകരമായ ഹോർമോണുകളുടെ ഉത്പാദനത്തിന് ശർക്കര സഹായിക്കുന്നു.
4. ദഹനം മെച്ചപ്പെടുത്തുന്നു
പല സ്ത്രീകൾക്കും ആർത്തവസമയത്ത് വയറിളക്കവും മലബന്ധവും അനുഭവപ്പെടുന്നു. ഈ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷ നേടാനും ശർക്കര സഹായിക്കും.
5. ആസക്തി നിയന്ത്രിക്കുന്നു
ആർത്തവസമയത്ത് മധുരം കഴിക്കാൻ തോന്നുന്നത് സാധാരണമാണ്. അതിനാൽ, കലോറി കൂടിയ ഭക്ഷണങ്ങൾക്കുപകരം ഒരു കഷ്ണം ശർക്കര കഴിക്കുക.
ആർത്തവം തുടങ്ങുന്നതിന് 4-5 ദിവസം മുമ്പ് തുടങ്ങി നാലാം ദിവസം വരെയാണ് ശർക്കര കഴിക്കാനുള്ള ഏറ്റവും നല്ല സമയമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.