scorecardresearch

ബാലൻസ് ആണോ പ്രശ്നം; ശിൽപ ഷെട്ടിയുടെ രണ്ട് അടിപൊളി വ്യായാമങ്ങൾ ഇതാ

പേശി-മസ്തിഷ്ക ഏകോപനം മെച്ചപ്പെടുത്തുന്ന വ്യായാമങ്ങളാണ് നടി ശിൽപ ഷെട്ടി ആരാധകരുമായി പങ്കുവച്ചത്

പേശി-മസ്തിഷ്ക ഏകോപനം മെച്ചപ്പെടുത്തുന്ന വ്യായാമങ്ങളാണ് നടി ശിൽപ ഷെട്ടി ആരാധകരുമായി പങ്കുവച്ചത്

author-image
Health Desk
New Update
Shilpa Shetty | Shilpa Shetty Bollywood Actress

ചിത്രം: ഇൻസ്റ്റഗ്രാം

ആരോഗ്യ- സൗന്ദര്യ പരിപാലന രഹസ്യങ്ങൾ പലപ്പോഴും ആരധകരുമായി പങ്കുവയ്ക്കാറുള്ള താരമാണ് ശിൽപ ഷെട്ടി. അടുത്തിടെ താരം ഇൻസ്റ്റഗ്രാമിലൂടെ ചില വ്യായാമ മുറകൾ പങ്കുവച്ചിരുന്നു. ശരീരത്തിന്റെ ബാലൻസ് മെച്ചപ്പെടുത്തുന്ന വ്യായാമ വിദ്യകളാണ് ശിൽപ പങ്കുവച്ചത്.

Advertisment

സിംഗിൾ-ലെഗ് ഫ്രണ്ട് സ്ക്വാറ്റുകൾ (പിസ്റ്റൾ സ്ക്വാറ്റുകൾ), വൺ-ലെഗ് സ്ക്വാറ്റ് വേരിയേഷൻ എന്നിവയാണ് താരം പരിചയപ്പെടുത്തിയ വ്യായാമങ്ങൾ. "നല്ല പേശി-മസ്തിഷ്ക ഏകോപനം നേടുന്നതിനും ബാലൻസ് മെച്ചപ്പെടുത്തുന്നതിനുമാണ് ഈ വ്യായാമങ്ങൾ സാഹായിക്കുമെന്ന്, ഫരീദാബാദിലെ മെട്രോ ഹോസ്പിറ്റൽസ് ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓർത്തോപീഡിക് സർജൻ ഡോ ഉദിത് കപൂർ പറഞ്ഞു.

കോർ ബാലൻസ് മെച്ചപ്പെടുത്തുന്ന വ്യായാമങ്ങൾ ശരീരത്തിന് വിവിധ നേട്ടങ്ങൾ പ്രദാനം ചെയ്യുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബലഹീനമായ കോർ ലക്ഷണങ്ങളുള്ള വ്യക്തികളിൽ സ്ഥിരമായി നടു വേദന ഉണ്ടാകാൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട സ്ഥിരതയ്ക്കും വേദന കുറയ്ക്കുന്നതിനും മികച്ച ശാരീരിക പ്രവർത്തനത്തിനും കോർ-സ്ട്രെങ്തനിംഗ് വ്യായാമങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം എടുത്ത് പറയുകയാണ്, ഫിറ്റ്നസ് വിദഗ്ധ ഗരിമ ഗോയൽ.

Advertisment

പ്ലാങ്ക്, ലഗ് റൈസസ് തുടങ്ങിയ വ്യായാമങ്ങൾ, കോർ ശക്തിപ്പെടുത്താൻ പരിശീലിക്കേണ്ട വ്യായാമങ്ങളാണ്. കൂടാതെ, കോർ എൻഗേജ്‌മെൻ്റ്, ഫ്ലക്സിബിലിറ്റി, എന്നിവ മെച്ചപ്പെടുത്തൽ പൈലേറ്റ്‌സ്, യോഗ പോലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്താം. നടത്തം, സൈക്ലിംഗ് എന്നിവ പോലുള്ള കാർഡിയോ വ്യായാമങ്ങൾ പരിശീലിക്കുന്നതും ഗുണകരമാണ്.

Read More

Shilpa Shetty Health Fitness

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: