/indian-express-malayalam/media/media_files/oqeEcODsh3O3PtRFEShL.jpg)
ചിത്രം: ഫ്രീപിക്
വയർ വീർക്കൽ എന്നത് സാധാരണമായ ഒരു ദഹനപ്രശ്നമാണ്. ഉദാസീനമായ ജീവിതശൈലിയും ആനാരോഗ്യകരമായ കുടലും ഇതിനു കാരണമായേക്കാം. കൂടാതെ ദൈനംദീന ശീലങ്ങളിൽ ചിലതും ഇതിനു പിന്നിൽ പ്രവർത്തിച്ചേക്കാം.
വയറിൽ ഗ്യാസ് കുടുങ്ങി വീർത്തതായി കാണപ്പെടുന്നു, അങ്ങേയറ്റം അസ്വസ്ഥതയും വേദനയും ജനിപ്പിക്കുന്നതാണ് ഇത്. ഇടയ്ക്കിടെ ഈ അവസ്ഥ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വിട്ടു മാറാത്ത വയർ വീർക്കൽ, വേദന എന്നിവയ്ക്ക് വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
ലൈഫ് സ്റ്റൈൽ കൺസൾട്ടൻ്റായ ഡോ. അക്ഷത വയർ വീർക്കലിൻ്റെ പിന്നിലെ ചില കാരണങ്ങൾ പറയുന്നു അത് ഇവയാണ്:
- ദീർഘനേരം ഇരിക്കുന്നത്.
- ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത്.
- പാകം ചെയ്ത ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത്.
- വേഗത്തിൽ വെള്ളം കുടിക്കുന്നത്.
- ഭക്ഷണം കഴിക്കുന്നതിനിടയിൽ ധാരാളം വെള്ളം കുടിക്കുന്നത്.
- വളരെ വേഗം ഭക്ഷണം കഴിക്കുന്നത്.
- ഭക്ഷണത്തിലെ പ്രോയബയോട്ടിക്കുകളുടെ അപര്യാപ്തത.
- ആൽക്കഹോൾ, പ്രത്യേകിച്ച ബിയർ സ്ഥിരമായി കുടിക്കുന്നത്.
- മലബന്ധം.
കൃത്രിമ മധുരപലഹാരങ്ങളും സോർബിറ്റോൾ, അസ്പാർട്ടേം തുടങ്ങിയ പദാർത്ഥങ്ങളും കുടലിൽ പുളിപ്പ് ഉണ്ടാക്കുകയും അതു മൂലം ഒരു വാതകം രൂപപ്പെടുകയും ചെയ്യും. ആരോഗ്യകരമെങ്കിലും ബീൻസ്, പയർ, ധാന്യങ്ങൾ എന്നിവയിലെ നാരുകൾ ചില വ്യക്തികളിൽ ആസിഡ് റിഫ്ലക്സിന് കാരണമാകും.
കേവലം വേദന ഉണ്ടാക്കുന്നു എന്നതിനപ്പുറത്തേയ്ക്ക് വയർ വീർക്കൽ പലപ്പോഴും കുടലിലെ അസ്വസ്ഥത അല്ലെങ്കിൽ വീക്കം എന്നിവയുടെ തുടക്കത്തിലെ സൂചനകളായേക്കാം. ദീർഘനാൾ ഇതു നീണ്ടു നിൽക്കുന്നത് കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളിലേയ്ക്കു നയിച്ചേക്കും. നിങ്ങളുടെ ശരീരം ചിലതുമായി യോജിക്കുന്നില്ല എന്നതിൻ്റെ സൂചനയാണിത്.
കുടലിലെ മൈക്രോബയോമിൻ്റെ അസന്തുലിതാവസ്ഥയും അമിതവളർച്ചയും ഇതിനു കാരണമാകും. പ്രീബയോട്ടിക്കുകളും, പ്രോബയോട്ടിക്കുകളും ശരിയായ മാർഗ നിർദ്ദേശമില്ലാതെ കഴിക്കുന്നതും, കുടലിന് പരിചിതമല്ലാത്ത ഭക്ഷണശീലങ്ങളിലേയ്ക്ക് പെട്ടെന്നു വ്യതിചലിക്കുന്നതും വയർ വീർക്കലിനു കാരണമായേക്കാം. കൂടാതെ സമ്മർദ്ദവും, ഉറക്കമില്ലായ്മയും ഇതിലേയ്ക്കു നയിച്ചേക്കാം.
വയറും ചർമ്മവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ചർമ്മത്തിലും കാണാം. ഇത് എക്സിമ, സോറിയാസിസ്, മുഖക്കുരു എന്നിവ ഉണ്ടാക്കുന്നുയ ചർമ്മം കൂടുതൽ സെൻസിറ്റീവ് ആകാനും സാധ്യതയുണ്ട്. ചർമ്മത്തിൻ്റെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തേയും ക്ഷേമത്തേയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.