scorecardresearch

കിവി കഴിക്കുമ്പോൾ തൊലി കളയരുത്, എന്തുകൊണ്ട്?

കിവി എപ്പോഴും തൊലി കളയാതെയാണ് കഴിക്കേണ്ടതെന്ന് വിദഗ്ധർ പറയുന്നു

കിവി എപ്പോഴും തൊലി കളയാതെയാണ് കഴിക്കേണ്ടതെന്ന് വിദഗ്ധർ പറയുന്നു

author-image
Health Desk
New Update
health

കിവി

കിവിയുടെ തൊലി കളഞ്ഞശേഷമാണ് പലരും കഴിക്കുന്നത്. ചിലരാകട്ടെ പകുതി മുറിച്ചശേഷം സ്പൂൺ ഉപയോഗിച്ച് അകത്തെ ഭാഗം മാത്രം ചുരട്ടിയെടുത്ത് കഴിക്കുന്നു. എന്നാൽ, കിവി എപ്പോഴും തൊലി കളയാതെയാണ് കഴിക്കേണ്ടതെന്ന് വിദഗ്ധർ പറയുന്നു. കിവി തൊലിയോടു കൂടി കഴിക്കുമ്പോൾ നാരുകളുടെ അളവ് 50% വർധിപ്പിക്കുമെന്ന് ഡോ.ആമി ഷാ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു. കൂടാതെ, കിവിയുടെ തൊലി ഫോളേറ്റ് (വിറ്റാമിൻ ബി 9) അളവ് 34% വർധിപ്പിക്കുകയും വിറ്റാമിൻ ഇ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

Advertisment

തൊലിയോടുകൂടി കിവി ആദ്യം കഴിക്കുമ്പോൾ ചിലപ്പോൾ ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാൽ, അധികം കട്ടിയില്ലാത്ത തൊലിയുള്ള കിവി തിരഞ്ഞെടുക്കുന്നത് അധിക പോഷക ഗുണങ്ങൾ നേടാൻ സഹായിക്കും.

ആരൊക്കെ തൊലിയോടുകൂടി കിവി കഴിക്കാൻ പാടില്ല?

കിവി തൊലി കഴിക്കുമ്പോൾ ചിലർക്ക് ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. പൂമ്പൊടിയോട് അലർജിയുള്ളവർക്ക് കിവി ചർമ്മത്തോടും അലർജിയുണ്ടാകാം. അത്തരം പ്രശ്നങ്ങളുള്ളവർ കിവി കഴിക്കുന്നതിന് മുമ്പ് തൊലി കളയുന്നതാണ് നല്ലത്.

എന്തുകൊണ്ട് കിവി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം?

ഹാർവാർഡ് ഹെൽത്ത് പറയുന്നതനുസരിച്ച്, ഒരു കിവി ഒരു മുതിർന്ന വ്യക്തിയുടെ ദൈനംദിന വിറ്റാമിൻ സിയുടെ ഏതാണ്ട് മുഴുവൻ (ഏകദേശം 80%) നൽകുന്നു. കിവി മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഡോ.ആമി ഷാ പറഞ്ഞു. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവ.

കിവിയുടെ ആരോഗ്യ ഗുണങ്ങൾ

Advertisment

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു: കിവി പഴത്തിൽ നല്ല അളവിൽ പ്രോട്ടീയോലൈറ്റിക് എൻസൈം ആക്ടിനിഡിൻ ഉണ്ട്, ഇത് പ്രോട്ടീനുകളുടെ ദഹനം മെച്ചപ്പെടുത്തുകയും ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് ദഹനവ്യവസ്ഥയുടെ പ്രവർത്തനം സുഗമമാക്കുന്നു.

നല്ല ഉറക്കം നൽകുന്നു: കിവി സെറോടോണിന്റെ ഉറവിടമാണ്, ഇത് നല്ല ഉറക്കത്തിന് സഹായിക്കുന്നു. കിവി കഴിക്കുന്നത് ഉറക്ക അസ്വസ്ഥതകളിൽ നിന്നും ആശ്വാസം നൽകുന്നു. കിവിയുടെ തൊലിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ശക്തമായ ഘടകമുണ്ട്.

ഗർഭിണികളുടെ ആരോഗ്യത്തെ സഹായിക്കുന്നു: കിവി ഫോളേറ്റിന്റെ (വിറ്റാമിൻ ബി 6) നല്ല ഉറവിടമാണ്, ഇത് ഗർഭിണികൾക്ക് പ്രയോജനകരമാണ്. കുട്ടിയുടെ വളർച്ചയ്ക്കും ഇത് നല്ലതായി കണക്കാക്കപ്പെടുന്നു.

അസ്ഥികളുടെ ആരോഗ്യത്തിന്: ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയെല്ലാം ഈ പഴത്തിലുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. അസ്ഥിയിലെ ഓട്ടോട്രോഫിക് പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബോൺ മാസ് വർധിപ്പിക്കുന്നതിൽ വിറ്റാമിൻ കെയ്ക്ക് ഒരു പ്രധാന പങ്കുണ്ട്.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: