scorecardresearch

ദഹന ആരോഗ്യത്തിന് ആപ്പിൾ സിഡെർ വിനെഗർ നല്ലതാണോ?

അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസ് ആണിതെന്ന് പരക്കെ അറിയപ്പെടുന്നു. ദഹന ആരോഗ്യത്തിനായി പലരും ഇതിനെ ആശ്രയിക്കുന്നു

അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസ് ആണിതെന്ന് പരക്കെ അറിയപ്പെടുന്നു. ദഹന ആരോഗ്യത്തിനായി പലരും ഇതിനെ ആശ്രയിക്കുന്നു

author-image
Health Desk
New Update
health

Credit: Freepik

സമീപ കാലത്തായി ആപ്പിൾ സിഡെർ വിനെഗറിന്റെ ഉപയോഗം വ്യാപകമായിട്ടുണ്ട്. അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസ് ആണിതെന്ന് പരക്കെ അറിയപ്പെടുന്നു. ദഹന ആരോഗ്യത്തിനായി പലരും ഇതിനെ ആശ്രയിക്കുന്നു. എന്നാൽ, ദഹന ആരോഗ്യത്തിന് ആപ്പിൾ സിഡെർ വിനെഗർ ഗുണകരമാണോയെന്ന് ഡോ.ഡിംപിൾ ജംഗ്ദ അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരുന്നു.

Advertisment

ആപ്പിൾ സിഡെർ വിനെഗർ ദഹനവ്യവസ്ഥയ്ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡിംപിൾ ജംഗ്ദ പറഞ്ഞു. ആപ്പിൾ സിഡെർ വിനെഗർ മദ്യത്തെക്കാൾ വീര്യമേറിയതാണ്. ഇത് വെറും വയറ്റിൽ കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തുടക്കത്തിൽ ആരോഗ്യ ഗുണങ്ങൾ നൽകുമെങ്കിലും ദീർഘനാൾ ഇവ കുടിക്കുന്നത് ചർമ്മ പ്രശ്നങ്ങൾ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽതന്നെ, ആപ്പിൾ സിഡെർ വിനെഗർ മിതമായ അളവിൽ മാത്രമേ കുടിക്കാവൂ.

ആപ്പിൾ സിഡെർ വിനെഗറിന്റെ മറ്റു ആരോഗ്യ ഗുണങ്ങൾ

പുളിപ്പിച്ച ആപ്പിളിൽ നിന്ന് നിർമ്മിക്കുന്ന ആപ്പിൾ സിഡെർ വിനെഗർ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇവയിൽ ഉയർന്ന അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ആരോഗ്യമുള്ള ചർമ്മവും മുടിയും നേടാനും ആഗ്രഹിക്കുന്നവർക്ക് ആപ്പിൾ സിഡെർ മികച്ചതാണ്. ഇതിൽ ആന്റി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഗുണകരമാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഇവ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ ലിപിഡുകൾ (കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ) കുറയ്ക്കാനും ആപ്പിൾ സിഡെർ വിനെഗർ ഫലപ്രദമാണെന്ന് പഠനം പറയുന്നു.

Advertisment

ശരീര ഭാരം കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെഗർ സഹായിക്കുമെന്ന് പഠനം പറയുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആപ്പിൾ സിഡെർ വിനെഗർ അസിഡിറ്റി ഉള്ളതാണ്. ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുമെന്ന് ആശങ്കയുണ്ട്. നാരങ്ങ വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയുൾപ്പെടെ ഏത് അസിഡിറ്റി പാനീയങ്ങളിലും ഇതൊരു പ്രശ്നമാണ്.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: