/indian-express-malayalam/media/media_files/2024/12/16/oKjs870t7wMDcBe57duW.jpg)
Source: Freepik
തിരക്കേറിയ ജീവിതത്തിനിടയിൽ വ്യായാമം ചെയ്യാൻ സമയം കിട്ടാറില്ലെന്ന് നിങ്ങൾ പരാതിപ്പെടാറുണ്ടോ?. അങ്ങനെയുള്ളവർക്ക് ചില സിംപിൾ വഴികൾ തേടാവുന്നതാണ്. ശാരീരിക പ്രവർത്തനങ്ങൾക്കായി ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും അല്ലെങ്കിൽ ദിവസത്തിൽ 20 മിനിറ്റിൽ കൂടുതൽ കണ്ടെത്തുക. ഇത് വളരെ എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കും. ഇത് നടപ്പിലാക്കാൻ ലളിതവും ചെലവ് രഹിതവുമായ നിരവധി മാർഗങ്ങളുണ്ട്.
1. വീട് വൃത്തിയായി സൂക്ഷിക്കുക
വൃത്തിയുള്ള ഒരു വീട് മനസിന് ഉന്മേഷം പകരുക മാത്രമല്ല, നിങ്ങളെ ഫിറ്റാക്കി നിലനിർത്തുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം പാത്രങ്ങൾ ഉടൻ തന്നെ കഴുകാൻ ശ്രമിക്കുക, വീട് തുടച്ച് വൃത്തിയാക്കുക തുടങ്ങിയവയൊക്കെ വ്യായാമം ആയി കണക്കാക്കാം.
2. ശീലം വളർത്തിയെടുക്കുക
വ്യായാമം ചെയ്യണമെന്ന തീരുമാനം മനസിൽ ഉറപ്പിക്കുക. അതിനായി പതിയെ പതിയെ കാര്യങ്ങൾ ചെയ്തു തുടങ്ങുക. ജിമ്മിൽ ഇന്നു പോകണോ? ഇന്ന് നടക്കണോ അതോ ഓടണോ? ഷൂസ് കാണാനില്ല? കുപ്പിവെള്ളം എടുത്തില്ല? തുടങ്ങിയ കാരണങ്ങൾ പറയാതെ സ്ഥിരമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശീലമാക്കുക.
3. നടന്നു കൊണ്ട് സംസാരിക്കുക
എപ്പോഴും കസേരയിലിരുന്ന് ഫോണിൽ സംസാരിക്കുന്ന പ്രൊഫഷണൽ ജീവിതത്തിൽനിന്നും മാറി ചിന്തിക്കുക. ഫോൺ കോളുകൾ നടന്നുകൊണ്ട് സംസാരിക്കുക. ഓഫിസിനകത്ത് കൂടി നടന്നുകൊണ്ട് സംസാരിക്കുക. നിങ്ങളുടെ സഹപ്രവർത്തകരോട് നടന്നുകൊണ്ട് സംസാരിക്കാൻ ശ്രമിക്കുക.
4. ദിവസവും 10 മിനിറ്റ് മാറ്റിവയ്ക്കുക
വീട്ടിൽ ചെയ്യാവുന്ന മിതമായ വർക്ക്ഔട്ടുകൾ പരിശീലിക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ട സംഗീതം കേട്ട് നടക്കുകയോ നൃത്തമോ ചെയ്യുക. നൃത്തം മികച്ച വർക്ക്ഔട്ടുകളിൽ ഒന്നാണ്. ഇത് ദിവസം മുഴുവൻ ആക്ടീവായിരിക്കാൻ സഹായിക്കും.
5. ധാരാളം വെള്ളം കുടിക്കുക
ഒരു കുപ്പി വെള്ളം എപ്പോഴും സമീപത്ത് സൂക്ഷിക്കുക. ദിവസം മുഴുവൻ ജലാംശം നിലനിർത്തുക. ദാഹിക്കുന്ന സമയത്തെല്ലാം നിറയെ വെള്ളം കുടിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.