/indian-express-malayalam/media/media_files/2024/12/15/9z5yJmFjAqrdddLkTxn3.jpg)
Source: Freepik
പോഷക സമൃദ്ധമായ പച്ചക്കറിയാണ് വെണ്ടക്ക. അതേസമയം, തണുപ്പു കാലത്ത് വെണ്ടക്ക കഴിക്കുന്നത് നമ്മെ കൊല്ലുമെന്നാണ് ഡിജിറ്റൽ ക്രിയേറ്റർ ഡോ.പൂർണിമ ഭാഗുഗുണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചത്. എന്നാൽ, ശൈത്യകാലത്ത് വെണ്ടക്ക കഴിക്കുന്നത് ദോഷകരമാണെന്ന് തെളിയിക്കുന്ന പഠനങ്ങളോ വിവരങ്ങളോ ഇല്ലെന്ന് ബെംഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ വി.വീണ പറഞ്ഞു.
വെണ്ടക്ക നാരുകൾ, വിറ്റാമിനുകൾ, ആന്റുഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്, വർഷത്തിലെ ഏത് സമയത്തും കഴിക്കാം. വയറിളക്കം, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുന്ന ഒരു തരം കാർബോഹൈഡ്രേറ്റുകളായ ഫ്രക്ടാനുകൾ അടങ്ങിയിട്ടുള്ളതിനാൽ വെണ്ടക്കയുടെ അമിതമായ ഉപഭോഗം ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോ.വീണ പറഞ്ഞു. വൃക്കയിലെ കല്ലുകൾക്ക് പ്രധാന കാരണമായ ഓക്‌സലേറ്റുകളും വെണ്ടക്കയിൽ കൂടുതലാണെന്ന് അവർ വ്യക്തമാക്കി.
വെണ്ടക്ക കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
പോഷകങ്ങളാൽ സമ്പന്നമാണ്: പ്രതിരോധശേഷി, കാഴ്ചശക്തി, അസ്ഥികളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്ന ഫോളേറ്റിന് പുറമെ വിറ്റാമിൻ എ, സി, കെ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണിത്.
ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുന്നു: വെണ്ടക്കയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം സുഗമമായ മലവിസർജനത്തിനും കുടലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ലയിക്കുന്ന നാരുകളും ഇത് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം: ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും അതുവഴി ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്: വെണ്ടക്കയിൽ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ഫ്ലേവനോയിഡുകളും പോളിഫെനോളുകളും പോലുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യം: വൈറ്റമിൻ സി ഉൾപ്പെടെയുള്ള വെണ്ടക്കയിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെയും കൊളാജൻ ഉൽപാദനം വർധിപ്പിക്കുന്നതിലൂടെയും ആരോഗ്യമുള്ള ചർമ്മവും മുടിയും നൽകുന്നു.
ദൈനംദിന ഭക്ഷണത്തിൽ വെണ്ടക്ക എങ്ങനെ ഉൾപ്പെടുത്താം?
വെണ്ടക്ക പല തരത്തിൽ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കറികളിൽ ചേർത്തോ, ഫ്രൈ ചെയ്തോ, സൂപ്പിനൊപ്പമോ, മിക്സഡ് വെജിറ്റബിൾ ഡിഷിലോ ഉപയോഗിക്കാമെന്ന് ഡോ.വീണ പറഞ്ഞു. ശരിരയായ രീതിയിൽ പാചകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കണമന്നും അവർ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.