/indian-express-malayalam/media/media_files/2024/12/14/gTQcsJdrmfAKbzm8arFi.jpg)
Source: Freepik
പഴങ്ങൾ ആരോഗ്യത്തിന് വളരെ ആവശ്യമാണ്. പ്രധാന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അവ നൽകുന്നുണ്ട്. എന്നാൽ, എല്ലാ പഴങ്ങളും എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമല്ല. ശൈത്യകാലത്ത്, ചില പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കാലാവസ്ഥയ്ക്ക് അനുസരിച്ച് ശരിയായ പഴങ്ങൾ തിരഞ്ഞെടുക്കുന്നത് ഊർജം, പ്രതിരോധശേഷി എന്നിവ നിലനിർത്താൻ അത്യാവശ്യമാണ്.
തണുപ്പു കാലത്ത് ഒഴിവാക്കേണ്ട ചില പഴങ്ങളുണ്ട്. ഉദാഹരണത്തിന്, തണ്ണിമത്തൻ, പപ്പായ തുടങ്ങിയ പഴങ്ങൾ ശരീര താപനില കുറയ്ക്കുകയും ജലദോഷത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഏത്തപ്പഴവും മുന്തിരിയും മ്യൂക്കസ് ഉൽപാദനത്തിന് കാരണമാകുകയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
പൈനാപ്പിളും പേരയ്ക്കയും പോഷകസമൃദ്ധമാണെങ്കിലും തൊണ്ടയിലെ അസ്വസ്ഥതകൾക്ക് കാരണമാകും. ഇത്തരത്തിൽ ശൈത്യകാലത്ത് ഒഴിവാക്കേണ്ട പഴങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.
1. തണ്ണിമത്തൻ: തണ്ണിമത്തൻ ജലാംശം നൽകുന്ന ഒരു പഴമാണ്. ശരീരം തണുപ്പിക്കുന്ന ഗുണങ്ങൾ കാരണം വേനൽക്കാലത്ത് അനുയോജ്യമാണ്. ശൈത്യകാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് ശരീര താപനില കുറയ്ക്കും, ഇത് അസ്വസ്ഥതയ്ക്കും ജലദോഷം അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കാനും ഇടയാക്കും.
2. ഏത്തപ്പഴം: ഏത്തപ്പഴം പോഷക സമൃദ്ധമായ ഫലമാണ്. പക്ഷേ, കഫം ഉൽപാദനം കൂട്ടാൻ പ്രവണതയുണ്ട്. ജലദോഷം, ചുമ അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ളവർ ശൈത്യകാലത്ത് ഏത്തപ്പഴം കഴിക്കുന്നത് പരിമിതപ്പെടുത്തണം.
3. പൈനാപ്പിൾ: തണുപ്പു കാലത്ത് പൈനാപ്പിൾ കഴിക്കുന്നത് തൊണ്ടവേദനയ്ക്കും ജലദോഷം പോലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കാം.
4. പപ്പായ: പപ്പായ പോഷകഗുണമുള്ളതാണെങ്കിലും ശൈത്യകാലത്ത് കഴിക്കുന്നത് ശരീര താപനില കുറയ്ക്കുകയും ജലദോഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
5. പേരയ്ക്ക: പേരയ്ക്ക നാരുകളാൽ സമ്പുഷ്ടമാണ്, പക്ഷേ തണുപ്പിക്കൽ ഗുണങ്ങൾ കാരണം ശൈത്യകാലത്ത് തൊണ്ടവേദനയ്ക്ക് കാരണമാകും.
6. മുന്തിരി: മുന്തിരി കഴിക്കുന്നത് ശൈത്യകാലത്ത് ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. അവയിലെ ഉയർന്ന പഞ്ചസാരയുടെ അളവ് മ്യൂക്കസ് ഉൽപാദനത്തിനും കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.