/indian-express-malayalam/media/media_files/2024/12/12/EA678SEvJgmBt7rMKOwl.jpg)
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് ശരീരത്തിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് ചിത്രം: ഫ്രീപിക്
രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ദശകത്തിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രായം, കുടുംബ പാരമ്പര്യം എന്നിവ പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കും. ഇതോടൊപ്പം ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ വയ്‌ക്കേണ്ടതുണ്ട്.
എന്ത് കഴിക്കുന്നു? എന്ത് തരം ജീവിതശൈലിയാണ് പിന്തുടരുന്നത്? ഇതൊക്കെ നമ്മുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കും. ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങൾ പോലും രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകുമെന്ന് കേൾക്കുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, നമ്മൾ അറിഞ്ഞോ അറിയാതെയോ ദിവസവും ചെയ്യുന്ന ചില കാര്യങ്ങൾ, പ്രമേഹ സാധ്യത പലമടങ്ങ് വർധിപ്പിക്കും. അതിനാൽ തന്നെ ഇതിനോടകം പ്രമേഹമുള്ളവർ ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. പ്രമേഹത്തിന്റെ സങ്കീർണതകൾ കുറയ്ക്കാൻ ദൈനംദിന ശീലങ്ങളിൽ മാറ്റം കൊണ്ടുവരാം. അതിൽ ഏറ്റവും പ്രധാനം രാവിലത്തെ ശീലങ്ങളാണ്. ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്ന ശീലങ്ങൾ പരിചയപ്പെടാം.
ചായയും കാപ്പിയും
രാവിലെ ചായ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അതിൽ അമിതമായ അളവിൽ പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുക. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ രാവിലെ ഉണർന്ന ഉടൻ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം.
ബ്രേക്ക്ഫാസ്റ്റ്
ഗ്ലൂറ്റൻ അടങ്ങിയ ധാന്യങ്ങൾ, പേസ്ട്രികൾ എന്നിവ രാവിലത്തെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കി നോക്കൂ.
കാർബോ ഭക്ഷണങ്ങൾ
കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിച്ചേക്കും. അതിനാൽ കാർബോ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും പരമാവധി ഒഴിവാക്കാം.
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ഇത് നിങ്ങളുടെ വിശപ്പ് വർധിപ്പിക്കുന്നതിന് കാരണമാകും. ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭ്യമാക്കുന്നതിനു വേണ്ട പോഷകങ്ങളുടെ ആഗിരണം ശരിയായി നടക്കില്ല. അതിനാൽ അമിതമായ ക്ഷീണം അനുഭവപ്പെടും.
നാരുകൾ അടങ്ങിയ ഭക്ഷണം
രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ നിയന്ത്രിക്കുന്നതിന് നാരുകൾ ഏറെ സഹായകരമാണ്. ഇതിനായി ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
വെള്ളം
ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരിയായ പ്രവർത്തനത്തിനും ജലാംശം ആവശ്യമാണ്. ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഗുണം ചെയ്യും.
വ്യായാമം
രാവിലെ സ്ഥിരമായി വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നതിന് ഗുണകരമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.