scorecardresearch

വിറ്റാമിൻ ഡിയുടെ കുറവ് ഗർഭധാരണത്തെ ബാധിക്കുമോ?

വിറ്റാമിൻ ഡിയുടെ കുറവ് ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പോഷകസമൃദ്ധമായ സമീകൃതാഹാര രീതി പിൻതുടരുക

വിറ്റാമിൻ ഡിയുടെ കുറവ് ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പോഷകസമൃദ്ധമായ സമീകൃതാഹാര രീതി പിൻതുടരുക

author-image
Health Desk
New Update
Vitamin D Related To Pregnancy Fact

വിറ്റാമിൻ ഡിയുടെ ലഭ്യത ഗർഭിണികളിൽ ഉറപ്പാക്കുക ചിത്രം: ഫ്രീപിക്

ഗർഭധാരണത്തെ കുറച്ചും സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചും ധാരാളം സംശയങ്ങൾ നിലവിലുണ്ട്. അവയിൽ ഒന്നാണ് വിറ്റാമിൻ ഡിയുടെ കുറവ് ഗർഭധാരണത്തിൻ്റെ സാധ്യത കുറയ്ക്കും എന്നുള്ളത്. വിറ്റാമിൻ ഡിയ്ക്ക് ഗർഭധാരണവുമായി ബന്ധമുണ്ടോ? അത് എങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നു? കൂടുതൽ അറിയാം. 

Advertisment

കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിനും ഉപാപചയ പ്രവർത്തനത്തിനും വിറ്റാമിൻ ഡി ആവശ്യമാണ്. അതിനാൽ ആരോഗ്യകരമായ ഗർഭധാരണത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് കാൻസറുകൾ, രോഗപ്രതിരോധത്തെ ബാധിക്കുന്ന രോഗങ്ങൾ, ന്യൂറോളിജിക്കൽ പ്രശ്നങ്ങൾ, ഇൻസുലിൻ പ്രതിരോധം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ സാധ്യത സൂചിപ്പിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. 

ഗർഭിണിയായിരിക്കുമ്പോൾ മതിയായ അളവിൽ കാൽസ്യം ലഭ്യമാകേണ്ടതുണ്ട്. മാത്രമല്ല കോശ വളർച്ചയെയും അത് സ്വാധീനിക്കുന്നുണ്ട്. ഈ അവസരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് മാസം തികയാതെയുള്ള പ്രസവം, പ്രീ-എക്ലാംസിയ, ഗർഭകാല പ്രമേഹം, ഗർഭം അലസൽ എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിറ്റാമിൻ ഡിയുടെ  കുറവ് ഹോർമോൺ വ്യതിയാനങ്ങളെ  സൂചിപ്പിക്കുന്നു. ഇത് ഗർഭധാരണത്തെ ബാധിക്കുമെന്ന്  മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. മാൻസി ശർമ്മ പറയുന്നു. 

വിറ്റാമിൻ ഡി ലഭ്യത എങ്ങനെ ഉറപ്പാക്കാം

Advertisment
  • മതിയായി സൂര്യപ്രകാശം ലഭ്യമാകാത്തത്, മോശം ഭക്ഷണശീലങ്ങൾ, അമിതവണ്ണം, പോഷകങ്ങളുടെ ആഗിരണ കുറവ് എന്നിവയൊക്കെ വിറ്റാമിൻ ലഭ്യത കുറച്ചേക്കും. സാധാരണയായി ഗർഭകാലത്ത് 30 ng/mL അല്ലെങ്കിൽ അതിൽ കൂടുതൽ അളവിലാണ് വിറ്റാമിൻ ഡി ശരീരത്തിൽ ഉണ്ടാകേണ്ടത്. 
  •  പച്ചക്കറികൾ, പാൽ, കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ, മുട്ട, കൂൺ, വിത്തുകൾ തുടങ്ങിയ വിറ്റാമിൻ ഡി ധാരാളം ഉള്ള വസ്തുക്കൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. 
  • ദിവസേന 20 മുതൽ 30 മിനിറ്റു വരെ സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നു എന്ന് ഉറപ്പാക്കാം. 
  • ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള സപ്ലിമെൻ്റുകൾ കൃത്യമായി കഴിക്കാം. 
  • കൊഴുപ്പിൽ ലയിക്കുന്ന പോഷകമാണ് വിറ്റാമിൻ ഡി. അതിനാൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചതിനു ശേഷം മരുന്ന് കഴിക്കുന്നത് പോഷകാഗിരണം സുഗമമാക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diet vitamin Infertility Pregnancy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: