/indian-express-malayalam/media/media_files/2024/12/15/uZ62XSoksKzPPMSKGy7k.jpg)
Source: Freepik
തൈര് പലപ്പോഴും വേനൽക്കാലത്തിന് അനുയോജ്യമായ ഭക്ഷണമെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഇത് ശൈത്യകാലത്ത് ഗുണം ചെയ്യും. തണുത്ത താപനിലയിൽ പോലും ശരീരത്തിന് ചൂടും സുഖവും നൽകാൻ സഹായിക്കുന്നു. തൈരിലെ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും സ്ഥിരമായ ഊർജം പ്രദാനം ചെയ്യുന്നു.
തൈരിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉന്മേഷം വർധിപ്പിക്കുകയും ചർമ്മത്തിലെ ജലാംശം, ആന്റി-ഏജിംഗ് എന്നിവയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ഇതിലെ വൈറ്റമിൻ ബി കോംപ്ലക്‌സ് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ ബാക്ടീരിയകളും തൈരിലുണ്ട്. ലഘുഭക്ഷണത്തിനോടുള്ള ആസക്തി കുറയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നതിൽ തൈര് പ്രധാന പങ്ക് വഹിക്കുന്നു.
കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ഒരു പ്രോബയോട്ടിക്കാണ് തൈര്. തണുപ്പു കാലത്ത് ശരീരത്തിന് ഒരു പോഷക ശക്തിയായി പ്രവർത്തിക്കുകയും നിരവധി രോഗങ്ങൾക്കും അണുബാധകൾക്കും എതിരെ പോരാടാൻ ശരീരത്തിന്റെ പ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു. രോഗങ്ങളെ ചെറുക്കുന്നതിന് ശരീരത്തിലെ ആന്റിബോഡികൾ വർധിപ്പിക്കുന്നു.
തൈര് പാലുൽപ്പന്നത്തിന്റെ ഭാഗമാണ്, അതിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കൾ ദഹനത്തെ സഹായിക്കാനും കുടലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ശൈത്യകാലത്ത്, ജലദോഷത്തിനും പനിക്കും കൂടുതൽ ഇരയാകുന്നതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാനും വിറ്റാമിൻ ഡിയുടെ അഭാവത്തിൽ ശരീരത്തിന്റെ കാൽസ്യം ആവശ്യകത നിറവേറ്റാനും സഹായിക്കുന്നു.
കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ തൈര് എല്ലുകളെ ശക്തിപ്പെടുത്താനും തണുത്ത കാലാവസ്ഥയിൽ അസ്ഥികളിൽ സാധാരണയായി സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.