scorecardresearch

ദിവസവും രാവിലെ ഗ്രീൻ ടീ കുടിച്ചാൽ എന്ത് സംഭവിക്കും?

അമിതവണ്ണം, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു

അമിതവണ്ണം, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു

author-image
Health Desk
New Update
Green Tea

Source: Freepik

ഗ്രീൻ ടീ കുടിച്ച് ദിവസം തുടങ്ങുന്നത് ചിലരുടെ ശീലമായി മാറിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, അവശ്യ പോഷകങ്ങൾ എന്നിവയും ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. കാപ്പി അല്ലെങ്കിൽ കട്ടൻ ചായ എന്നിവയ്‌ക്ക് ബദൽ തേടുന്നവർക്ക് മികച്ചതാണ് ഗ്രീൻ ടീ. അമിതവണ്ണം, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു

Advertisment

പ്രഭാത ദിനചര്യയിൽ ഗ്രീൻ ടീ ഉൾപ്പെടുത്തുന്നതിന്റെ പ്രധാന ഗുണം ഉപാപചയപ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവാണ്. ഗ്രീൻ ടീയിൽ കാണപ്പെടുന്ന കാറ്റെച്ചിനുകൾ ഉപാപചയ നിരക്ക് ഉയർത്തുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയാനുള്ള കഴിവുകളെ വർധിപ്പിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

ഇൻസുലിൻ പ്രതിരോധം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉള്ള വ്യക്തികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗ്രീൻ ടീ സഹായിക്കും. ഇത് കാർബോഹൈഡ്രേറ്റിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.

ഊർജം കൂട്ടുന്നു

പ്രഭാതഭക്ഷണത്തിന് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് ഊർജം വർധിപ്പിക്കാൻ സഹായിക്കും. ഇതിൽ കഫീൻ അടങ്ങിയിട്ടുണ്ടെങ്കിലും, കോഫിയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ അളവിലാണ്. ഗ്രീൻ ടീ കുടിച്ച് ദിവസം തുടങ്ങുന്നത് കൂടുതൽ ഉണർവും ഊർജസ്വലതയും നൽകുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

Advertisment

ഗ്രീൻ ടീ ദഹന ആരോഗ്യം മെച്ചപ്പെടുത്തും. ഇതിലെ പോളിഫെനോൾസ് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. 

രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു

എല്ലാ ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള നല്ല മാർഗമാണ്. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ, രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് അറിയപ്പെടുന്നു.

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു

പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർധിപ്പിക്കുകയും ചെയ്യുന്നു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: