/indian-express-malayalam/media/media_files/2025/09/26/blood-test-2025-09-26-13-18-16.jpg)
Source: Freepik
ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുമ്പ് തന്നെ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ച് ചെറിയൊരു രക്തപരിശോധനയിലൂടെ അറിയാൻ സാധിക്കുമെന്ന് പറയുകയാണ് ന്യൂറോ സർജൻ ഡോ.ജയ് ജഗന്നാഥൻ. ന്യൂറോഫിലമെന്റ് ലൈറ്റ് ചെയിൻ (NfL) പരിശോധനയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. തലച്ചോറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പ്രധാന പരിശോധനയായി ന്യൂറോഫിലമെന്റ് ലൈറ്റ് ചെയിൻ (NfL) മാറിയിട്ടുണ്ട്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വളരെ മുമ്പുതന്നെ തലച്ചോറിന് കേടുപാടുകൾ സംഭവിക്കുന്നുവെന്ന് മനസിലാക്കാൻ ഈ പരിശോധനയിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയാനും ഈ പഴങ്ങൾ കഴിച്ച് ദിവസം തുടങ്ങൂ
ഈ പരിശോധന എങ്ങനെയാണ് നടത്തുന്നത് എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇതൊരു ലളിതമായ രക്തപരിശോധനയാണ്. തലച്ചോറിന്റെയോ സുഷുമ്‌നാ നാഡിയുടെയോ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ പുറത്തുവിടുന്ന ചെറിയ പ്രോട്ടീൻ ശകലങ്ങൾ (എൻഎഫ്എൽ) പരിശോധനയിലൂടെ അളക്കുന്നു. സാധാരണയായി, ഈ പ്രോട്ടീനുകൾ ന്യൂറോണുകൾക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ന്യൂറോണുകൾക്ക് പരുക്കേൽക്കുമ്പോൾ, അവ രക്തത്തിലേക്കും സുഷുമ്‌നാ ദ്രാവകത്തിലേക്കും എത്തുന്നു. അവിടെ നമുക്ക് അവയെ അളക്കാൻ കഴിയും. ഒരു എംആർഐ സ്കാനിങ്ങിനു മുൻപേ ഡോക്ടർമാർക്ക് രോഗം കണ്ടുപിടിക്കുന്നതിന് എൻഎഫ്‌എൽ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ദിവസവും വൈറ്റമിൻ ബി 12 മരുന്നുകൾ കഴിക്കാമോ?
രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാനും, 7–8 മണിക്കൂർ ഉറങ്ങാനും, ദിവസവും നടക്കാനും, മെഡിറ്ററേനിയൻ രീതിയിലുള്ള ഭക്ഷണക്രമം പാലിക്കാനും, പുകവലിയും അമിത മദ്യവും ഒഴിവാക്കാനും, സമ്മർദം നിയന്ത്രിക്കാനും ഡോ.ജഗന്നാഥൻ നിർദേശിച്ചു. തലച്ചോറിന്റെ കേടുപാടുകൾ പലപ്പോഴും നിശബ്ദമായിരിക്കും. ലക്ഷണങ്ങൾക്കായി കാത്തിരിക്കരുത്. നിങ്ങൾക്ക് അപകടസാധ്യതയുണ്ടെങ്കിൽ അല്ലെങ്കിൽ കുടുംബത്തിൽ നാഡീസംബന്ധമായ രോഗങ്ങളുടെ ചരിത്രമുണ്ടെങ്കിൽ എൻഎഫ്എൽ പരിശോധനയെക്കുറിച്ച് ഡോക്ടറോട് ചോദിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: ഫാറ്റി ലിവർ പ്രശ്നമുണ്ടോ? ഒരു കഷ്ണം വെളുത്തുള്ളി ചവച്ചോളൂ
അൽഷിമേഴ്‌സ് അല്ലെങ്കിൽ പാർക്കിൻസൺസ് പോലുള്ള രോഗാവസ്ഥകൾ ഈ പരിശോധനയിലൂടെ കണ്ടുപിടിക്കാനാകുമോ?
പാർക്കിൻസൺസ് രോഗം, അൽഷിമേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ കണ്ടുപിടിക്കാൻ ഈ പരിശോധന ഉപയോഗിക്കാമെന്ന് ബെംഗളൂരുവിലെ ഡോ. ജഗദീഷ് ചട്‌നള്ളി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. എൻഎഫ്എൽ പരിശോധന എപ്പോഴും ഡോക്ടറുടെ നിർദേശപ്രകാരം നടത്തുന്നതാണ് നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രസമോ സാമ്പാറോ: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.