/indian-express-malayalam/media/media_files/2025/09/26/vitamin-2025-09-26-11-18-41.jpg)
Source: freepik
വൈറ്റമിൻ മരുന്നുകൾ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ. എന്നാൽ, ചിലർ ഡോക്ടർമാരുടെ നിർദേശപ്രകാരമില്ലാതെ മരുന്നുകൾ കഴിക്കാറുണ്ട്. എല്ലാ ദിവസവും വൈറ്റമിൻ B12 സപ്ലിമെന്റുകൾ കഴിക്കാമോ?. വൈറ്റമിൻ ബി 12 ദിവസവും കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്ന് താനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. അമിത് സറഫ് പറഞ്ഞു.
“ശരീരം ആവശ്യമുള്ളത് ആഗിരണം ചെയ്യുകയും ബാക്കിയുള്ളത് മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. അതിനാൽ മിക്ക ആളുകൾക്കും, ശുപാർശ ചെയ്യുന്ന ദൈനംദിന ഡോസ് കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നാൽ, എല്ലാവർക്കും അത് ആവശ്യമാണെന്ന് അതിനർത്ഥമില്ല," ഡോ.സറഫ് പറഞ്ഞു.
Also Read: ഫാറ്റി ലിവർ പ്രശ്നമുണ്ടോ? ഒരു കഷ്ണം വെളുത്തുള്ളി ചവച്ചോളൂ
വൈറ്റമിൻ ബി 12 ന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
നാഡികളുടെ ആരോഗ്യം നിലനിർത്തുന്നതിലും, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിലും, തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിലും ബി 12 നിർണായക പങ്ക് വഹിക്കുന്നു. ക്ഷീണം, ബലഹീനത, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഓർമ്മക്കുറവ് എന്നിവ തടയാൻ സഹായിക്കും. ബി 12 കൂടുതലും മൃഗ ഉൽപ്പന്നങ്ങളിൽ കാണപ്പെടുന്നതിനാൽ വെജിറ്റേറിയൻകാർക്കും വീഗൻകാർക്കും ഈ മരുന്നുകൾ വളരെ പ്രധാനമാണെന്ന് ഡോ.സറഫ് പറഞ്ഞു.
എല്ലാവരും മരുന്ന് കഴിക്കണോ?
നിർബന്ധമില്ലെന്ന് ഡോ.സറഫ് അഭിപ്രായപ്പെട്ടു. “പലർക്കും അവരുടെ ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് ലഭിക്കുന്നു, പ്രത്യേകിച്ച് മത്സ്യം, കോഴി, മുട്ട, അല്ലെങ്കിൽ പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കുകയാണെങ്കിൽ. സസ്യാഹാരികൾ, പ്രായമായവർ, കുടൽ സംബന്ധമായ പ്രശ്‌നങ്ങളുള്ളവർ, അല്ലെങ്കിൽ മെറ്റ്‌ഫോർമിൻ പോലുള്ള ദീർഘകാല മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയരിൽ സപ്ലിമെന്റുകൾ ആവശ്യമായി വന്നേക്കാം. മറ്റുള്ളവർക്ക്, ഇത് പതിവായി കഴിക്കുന്നത് വലിയ ഗുണം നൽകിയേക്കില്ല, ”ഡോ.സറഫ് പറഞ്ഞു.
അമിതമായ ബി 12 കഴിക്കുന്നത് ദോഷകരമാകുമോ?
ആവശ്യത്തിലധികം കഴിക്കുന്നത് ചിലപ്പോൾ മുഖക്കുരു, തലകറക്കം അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. വൃക്കരോഗം പോലുള്ള ചില ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ ഡോക്ടർമാരുടെ നിർദേശപ്രകാരമില്ലാതെ കഴിക്കുന്നത് നല്ലതല്ലെന്ന് ഡോ.സറഫ് പറഞ്ഞു.
Also Read: രസമോ സാമ്പാറോ: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
ബി12 സുരക്ഷിതമായി കഴിക്കുന്നതിനുള്ള രീതി എന്താണ്?
സ്ഥിരമായ ക്ഷീണം, മരവിപ്പ്, അല്ലെങ്കിൽ ബാലൻസ് പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആദ്യം വൈറ്റമിന്റെ അളവ് പരിശോധിക്കുക. വൈറ്റമിൻ കുറവുണ്ടെങ്കിൽ, ഡോക്ടർ ഗുളികകളോ കുത്തിവയ്പ്പുകളോ നിർദേശിച്ചേക്കാം. ആരോഗ്യമുള്ള മുതിർന്നവർക്ക്, സമീകൃതാഹാരത്തിലൂടെ ആവശ്യത്തിന് വൈറ്റമിൻ ലഭിച്ചേക്കും. സപ്ലിമെന്റുകൾ ഒരിക്കലും ഭക്ഷണത്തിന് പകരമാകരുതെന്ന് ഡോ. സറഫ് പറഞ്ഞു.
Also Read: 25-ാം വയസിൽ 20 കിലോ കുറച്ച് യുവതി; കഴിച്ചത് ഈ 3 ഭക്ഷണങ്ങൾ
. ആവശ്യമുള്ളപ്പോൾ ദിവസവും മരുന്ന് കഴിക്കുന്നത് സുരക്ഷിതമാണ്. എപ്പോഴും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സപ്ലിമെന്റുകൾ കഴിക്കുക.വൈറ്റമിൻ ബി 12 അത്യാവശ്യമാണ്, പക്ഷേ എല്ലാവരും മരുന്ന് കഴിക്കേണ്ടതില്ല.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കൊഴുപ്പോ പഞ്ചസാരയോ: ടൈപ്പ് 2 പ്രമേഹത്തിന് കാരണം എന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.