/indian-express-malayalam/media/media_files/2025/07/03/tips-to-prevent-blakheads-with-garlic-fi-2025-07-03-17-49-11.jpg)
വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ
ആരോഗ്യമുള്ള ശരീരത്തിന് ശരിയായ സമയത്ത് ഭക്ഷണം കഴിക്കണം. ഭക്ഷണത്തിൽ ചേർക്കുന്ന ചേരുവകൾ രുചി കൂട്ടുക മാത്രമല്ല, നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുകയും വേണം. ചിലപ്പോൾ രുചിക്കായി ഭക്ഷണത്തിൽ ചേർക്കുന്ന ചേരുവകളുടെ ഔഷധ ഗുണങ്ങൾ നമ്മൾ അവഗണിക്കാറുണ്ട്. പാചകം ചെയ്യുമ്പോൾ രുചിക്കും മണത്തിനും വേണ്ടി ഭക്ഷണത്തിൽ ചേർക്കുന്ന വെളുത്തുള്ളിയുടെ ഗുണങ്ങൾ നോക്കാം.
വെളുത്തുള്ളിയിൽ ആന്റിഓക്‌സിഡന്റായ അലിസിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിലും വെളുത്ത രക്താണുക്കളുടെ പ്രവർത്തനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. വിളർച്ചയുള്ളവർക്ക് വെളുത്തുള്ളി ഒരു അനുഗ്രഹമാണ്. ഇത് രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രണത്തിലാക്കുന്നു.
പാലിൽ വെളുത്തുള്ളി കലർത്തി കുടിച്ചാൽ രക്തസമ്മർദവും ഹൃദയാഘാതവും വർധിക്കില്ല. ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് കഴിച്ചാൽ ഹൃദ്രോഗ സാധ്യത കുറയും. ശരീരത്തിലെ കാൻസർ കോശങ്ങൾ നശിക്കും. അസ്ഥികളുടെ ബലം വർധിക്കും. വെളുത്തുള്ളി കഴിക്കുന്നത് ദഹനശക്തി വർധിപ്പിക്കുന്നു. ദഹന പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ദിവസവും കുറഞ്ഞത് 5 അല്ലി വെളുത്തുള്ളി കഴിച്ചാൽ അമിതവണ്ണവും വയറിലെ കൊഴുപ്പും ഉരുകാൻ തുടങ്ങും.
Also Read: രസമോ സാമ്പാറോ: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഒരു പ്രധാന കാരണമാണ്. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിൽ വെളുത്തുള്ളി ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ശരിയായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും പ്രധാനമാണ്.
വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് കാൻസർ കോശങ്ങളുടെ വളർച്ചയെയും നിയന്ത്രിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു. വെളുത്തുള്ളി ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കുന്നു. തൊണ്ടവേദന, ചുമ തുടങ്ങിയ മഴക്കാല പ്രശ്‌നങ്ങൾക്കും ഇത് ആശ്വാസം നൽകുന്നു. വെളുത്തുള്ളി കരൾ വീക്കത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
Also Read: 25-ാം വയസിൽ 20 കിലോ കുറച്ച് യുവതി; കഴിച്ചത് ഈ 3 ഭക്ഷണങ്ങൾ
വെളുത്തുള്ളി നീര് മാത്രം കുടിക്കുന്നതിനു പകരം ഇഞ്ചി നീരിൽ കലർത്തിയാൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ ലഭിക്കുകയും ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാക്കുകയും ചെയ്യും. വെളുത്തുള്ളി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി മിക്സിയിൽ അൽപം വെള്ളം ചേർത്ത് നന്നായി അരിച്ചെടുക്കുക. തുടർന്ന് ഇഞ്ചി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി അരച്ച് നീര് അരിച്ചെടുക്കുക.
Also Read: കൊഴുപ്പോ പഞ്ചസാരയോ: ടൈപ്പ് 2 പ്രമേഹത്തിന് കാരണം എന്ത്?
വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ കരളിലെ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. വെളുത്തുള്ളി കരളിലെ എൻസൈമുകളുടെ പ്രവർത്തനം വർധിപ്പിക്കുകയും അവയുടെ വിഷവിമുക്തമാക്കൽ ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് വെളുത്തുള്ളിക്ക് കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങൾ ഉണ്ടെന്നാണ്. ഇത് ഫാറ്റി ലിവർ രോഗം പോലുള്ള കരൾ പ്രശ്നങ്ങൾ തടയാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മഞ്ഞൾ വെള്ളം കുടിച്ച് ദിവസം തുടങ്ങിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.