/indian-express-malayalam/media/media_files/2025/09/24/haldi-water-2025-09-24-10-03-02.jpg)
Source: Freepik
മഞ്ഞൾ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ട ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ, പലരും ഒരു ഗ്ലാസ് ചെറു ചൂടുള്ള മഞ്ഞൾ വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങാൻ ഇഷ്ടപ്പെടുന്നു. എന്നാൽ, ഇത് ശരീരത്തിന് എന്താണ് ചെയ്യുന്നത്? ഈ ശീലത്തിന് എന്തെങ്കിലും ഗുണങ്ങളുണ്ടോ?.
Also Read: പ്രമേഹമുള്ളവർക്ക് രാവിലെ ഇഡ്ഡലിയോ ദോശയോ കഴിക്കാമോ?
മഞ്ഞൾ വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, കരളിന്റെ പ്രവർത്തനത്തെ സഹായിക്കാനും, വീക്കം കുറയ്ക്കാനും, ചിലരിൽ മെറ്റബോളിസം വർധിപ്പിക്കാനും സഹായിച്ചേക്കാമെന്ന് ഡോ. അഞ്ജന കാലിയ പറഞ്ഞു. മഞ്ഞളിൽ കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തമായ കുർക്കുമിൻ ആണ് അതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് കാരണമെന്ന് അവർ വ്യക്തമാക്കി.
മഞ്ഞൾ വെള്ളം ചർമ്മത്തിന് നിറം നേടാൻ സഹായിക്കുന്നു, തിളക്കം കൂട്ടുന്നു. ശരീര ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് നികിത സോയിൻ പറഞ്ഞു. പ്രതിരോധശേഷി വർധിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പതിവായി മഞ്ഞൾ വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് രണ്ട് വിദഗ്ധരും സ്ഥിരീകരിച്ചു.
Also Read: വിരലുകൾ അനക്കാൻ ബുദ്ധിമുട്ടുണ്ടോ? പ്രമേഹരോഗികൾ ശ്രദ്ധിക്കുക
"കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു, അതുപോലെ തന്നെ ആർത്രൈറ്റിസ്, ഹൃദ്രോഗം, ചില അർബുദങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു," സോയിൻ പറഞ്ഞു. എന്നിരുന്നാലും, മഞ്ഞൾ വെള്ളം മാത്രം പോരാ. ശരീരം കുർക്കുമിൻ എളുപ്പത്തിൽ ആഗിരണം ചെയ്യാത്തതിനാൽ, അതിൽ കുരുമുളക് പൊടി ചേർക്കാൻ വിദഗ്ധർ നിർദേശിച്ചു.
Also Read: ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ ഏതാണ് നല്ലത്?
മഞ്ഞൾ വെള്ളം ദിവസവും കുടിക്കുന്നത് സുരക്ഷിതമാണോ?
ആരോഗ്യമുള്ള മിക്ക വ്യക്തികൾക്കും, മിതമായ അളവിൽ മഞ്ഞൾ വെള്ളം സുരക്ഷിതമാണ്. എന്നിരുന്നാലും, ഡോക്ടറുടെ നിർദേശമില്ലാതെ ആളുകൾ അമിതമായി കുടിക്കാറുണ്ട്. “അമിതമായി മഞ്ഞൾ വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്നം ആസിഡ് റിഫ്ലക്സ്, മലബന്ധം, വയറിളക്കം, ഓക്കാനം, ഛർദ്ദി, വയറുവേദന തുടങ്ങിയ വയറ്റിലെ അസ്വസ്ഥതകളാണ്,” സോയിൻ വ്യക്തമാക്കി.
"വിളർച്ചയ്ക്കും സാധ്യതയുണ്ട്. ഉയർന്ന കുർക്കുമിൻ അളവ് ഇരുമ്പ് ആഗിരണം തടയും. സ്ത്രീകളിൽ, ക്രമരഹിതമായ ആർത്തവചക്രത്തിനും കാരണമാകും. ഹോർമോൺ തകരാറുകളുള്ള പുരുഷന്മാർക്ക് പോലും അസ്വസ്ഥത അനുഭവപ്പെടാം," അവർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 6 മാസം കൊണ്ട് യുവതി കുറച്ചത് 13 കിലോ; വണ്ണം കുറയ്ക്കാൻ ചെയ്തത് 3 കാര്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.