scorecardresearch

വിരലുകൾ അനക്കാൻ ബുദ്ധിമുട്ടുണ്ടോ? പ്രമേഹരോഗികൾ ശ്രദ്ധിക്കുക

പ്രമേഹമുള്ളവരിൽ കൈകളെ ബാധിക്കുന്ന അത്ര അറിയപ്പെടാത്ത ഒരു അവസ്ഥയുണ്ട്. വിരലുകൾ അനക്കുന്നതിനോ, വസ്തുക്കൾ പിടിക്കുന്നതിനോ, ദൈനംദിന ജോലികൾ പോലും ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതോ ആയ അവസ്ഥ

പ്രമേഹമുള്ളവരിൽ കൈകളെ ബാധിക്കുന്ന അത്ര അറിയപ്പെടാത്ത ഒരു അവസ്ഥയുണ്ട്. വിരലുകൾ അനക്കുന്നതിനോ, വസ്തുക്കൾ പിടിക്കുന്നതിനോ, ദൈനംദിന ജോലികൾ പോലും ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതോ ആയ അവസ്ഥ

author-image
Health Desk
New Update
health

Source: Freepik

നാഡികൾക്കുണ്ടാകുന്ന കേടുപാടുകൾ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, അല്ലെങ്കിൽ കാഴ്ച പ്രശ്നങ്ങൾ തുടങ്ങി പ്രമേഹത്തിന്റെ സങ്കീർണതകളെക്കുറിച്ച് പലർക്കും അറിയാം. എന്നാൽ കൈകളെ ബാധിക്കുന്ന അത്ര അറിയപ്പെടാത്ത ഒരു അവസ്ഥയുണ്ട്. വിരലുകൾ അനക്കുന്നതിനോ, വസ്തുക്കൾ പിടിക്കുന്നതിനോ, ദൈനംദിന ജോലികൾ പോലും ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതോ ആയ അവസ്ഥ. ഇത് പലപ്പോഴും സന്ധിവാതം അല്ലെങ്കിൽ പേശികളുടെ ബലക്കുറവായി തെറ്റിദ്ധരിക്കപ്പെടാം.

Advertisment

ഡയബറ്റിക് കൈറോ ആർത്രോപതി എന്നറിയപ്പെടുന്ന ഈ സങ്കീർണത രക്തത്തിലെ പഞ്ചസാര നിയന്ത്രണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ജീവന് ഭീഷണിയല്ലെങ്കിലും, രോഗലക്ഷണങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നതിനാൽ പലപ്പോഴും വൈകിയാണ് രോഗം കണ്ടുപിടിക്കുന്നത്. പ്രമേഹരോഗികളിൽ ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.

Also Read: ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ ഏതാണ് നല്ലത്?

പ്രമേഹ കൈറോ ആർത്രോപതിക്ക് കാരണം എന്താണ്?

“ദീർഘകാല പ്രമേഹരോഗികളായ ചിലരിൽ, കൈകളിലെ ചർമ്മം ഇറുകിയതും, കട്ടിയുള്ളതും, വഴക്കം കുറഞ്ഞതുമായി മാറാം. ഇതിനെ ഡയബറ്റിക് കൈറോ ആർത്രോപതി എന്ന് വിളിക്കുന്നു. കാലക്രമേണ ഉയർന്ന രക്തത്തിലെ പഞ്ചസാര കൊളാജനിൽ (ചർമ്മത്തിലും സന്ധികളിലുമുള്ള ഒരു പ്രോട്ടീൻ) മാറ്റം വരുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലെ പോരായ്മ ചെറിയ രക്തക്കുഴലുകളെയും ഞരമ്പുകളെയും തകരാറിലാക്കുകയും പ്രശ്നം കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. ഇത് വിരലുകൾ പൂർണ്ണമായും ചലിപ്പിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നത് ഈ പ്രക്രിയ തടയാനോ മന്ദഗതിയിലാക്കാനോ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണ്,'' കനിക മൽഹോത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

Also Read: 6 മാസം കൊണ്ട് യുവതി കുറച്ചത് 13 കിലോ; വണ്ണം കുറയ്ക്കാൻ ചെയ്തത് 3 കാര്യങ്ങൾ

Advertisment

വിരലുകൾ നേരെയാക്കാൻ ബുദ്ധിമുട്ട്, കൈയുടെ പിൻഭാഗത്തുള്ള ചർമ്മം ഇറുകിയതും ചെറുതായി മെഴുക് പോലെ കാണപ്പെടുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. പ്രമേഹമുണ്ടെങ്കിൽ ഈ രോഗാവസ്ഥ തടയാൻ ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാര നിലനിർത്തേണ്ടത് പ്രധാനമാണ്.  ധാന്യങ്ങൾ, ഉയർന്ന നാരുകളുള്ള പച്ചക്കറികൾ, ബീൻസ്, ലീൻ പ്രോട്ടീൻ, നട്‌സ്, സീഡ്സ് തുടങ്ങി പ്രമേഹ സൗഹൃദ ഭക്ഷണങ്ങൾ കഴിക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ശുദ്ധീകരിച്ച ധാന്യങ്ങൾ എന്നിവ പരിമിതപ്പെടുത്തുക. ഡി പോലുള്ള വൈറ്റമിനുകളും ഒമേഗ-3 അല്ലെങ്കിൽ ആൽഫ-ലിപ്പോയിക് ആസിഡ് പോലുള്ള സപ്ലിമെന്റുകളും സന്ധികളുടെയും നാഡികളുടെയും ആരോഗ്യത്തിന് സഹായിച്ചേക്കാം.

Also Read: ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും പനീർ കഴിച്ചാൽ എന്ത് സംഭവിക്കും?

പോഷകാഹാരത്തോടൊപ്പം, ദിവസേനയുള്ള വ്യായാമങ്ങളും ആവശ്യമാണ്. പതിവ് എയറോബിക്, റെസിസ്റ്റൻസ്, ബാലൻസ് വ്യായാമങ്ങൾ (നടത്തം, യോഗ, ലൈറ്റ് വെയ്റ്റുകൾ) പേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. "കൈകളുടെ ചികിത്സയ്ക്കായി ഒരു ഫിസിക്കൽ അല്ലെങ്കിൽ തെറാപ്പിസ്റ്റുമായി കൂടിക്കാഴ്ച നടത്തുന്നത് വളരെ ഫലപ്രദമായിരിക്കും. പുകവലി ഉപേക്ഷിക്കുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും സന്ധികളെ സംരക്ഷിക്കും. ഈ ജീവിതശൈലി തിരഞ്ഞെടുപ്പുകളിലൂടെ, നിങ്ങൾക്ക് ചലനശേഷി നിയന്ത്രിക്കാനും കൈകളിലെ കൂടുതൽ കാഠിന്യം തടയാനും കഴിയും," മൽഹോത്ര പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: സ്ട്രെസ് ബിപി ഉയരുന്നതിന് കാരണമാകുമോ?

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: