scorecardresearch

ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും പനീർ കഴിച്ചാൽ എന്ത് സംഭവിക്കും?

ദിവസവും പനീർ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

ദിവസവും പനീർ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

author-image
Health Desk
New Update
paneer

Source: Freepik

പ്രോട്ടീൻ സമ്പുഷ്ടമായ ഒരു സൂപ്പർഫുഡ് ആണ് പനീർ. വൈവിധ്യമാർന്നതും, രുചികരവും, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തേടുന്ന സസ്യാഹാരികൾക്ക് അനുയോജ്യമാണ്. പ്രോട്ടീൻ, കസീൻ, കാൽസ്യം, വേ പ്രോട്ടീൻ എന്നിവയുടെ നല്ല ഉറവിടമാണ് പനീർ. ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും പനീർ കഴിച്ചാൽ എന്ത് സംഭവിക്കും?.

Advertisment

ദിവസേനയുള്ള പ്രോട്ടീൻ ആവശ്യകത നിറവേറ്റുന്നതിന് പനീർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തരുതെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. ഇടയ്ക്കിടെ ആസ്വദിക്കുക, പച്ചക്കറികൾക്കൊപ്പം മാത്രം കഴിക്കുക. പനീർ എപ്പോഴും മിതമായി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. പനീർ മിതമായ അളവിൽ ദിവസവും കഴിക്കുന്നത് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുക മാത്രമല്ല, ബലമുള്ള അസ്ഥികൾക്ക് കാൽസ്യം നൽകുക, മറ്റ് അവശ്യ പോഷകങ്ങൾ നൽകുക തുടങ്ങിയ ഗുണങ്ങൾ നൽകും. 

Also Read: ഫാഡ് ഡയറ്റില്ല, അച്ചടക്കം മാത്രം; 'ഫിറ്റ് ബോഡി'ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മല്ലിക ഷെരാവത്ത്

ദിവസവും പനീർ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ദിവസവും പനീർ കഴിക്കുന്നതിന്റെ, പ്രത്യേകിച്ച് വലിയ അളവിൽ കഴിക്കുന്നതിന്റെ, ദോഷവശങ്ങൾ അറിയാം.

Advertisment

1. വയറു വീർക്കുന്നതും ദഹനക്കേടും

ആദ്യം അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് വയറു വീർക്കുന്നതും ദഹനക്കേടും. പനീർ ഒരു പാലുൽപ്പന്നമാണ്, പല വ്യക്തികൾക്കും അറിയാതെ തന്നെ ലാക്ടോസ് അസഹിഷ്ണുതയോ പാലുൽപ്പന്നങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനായ കസീൻ ദഹിപ്പിക്കാൻ ബുദ്ധിമുട്ടോ ഉണ്ടായിരിക്കുംം. ഇത് വയറിന് ഭാരമോ അസ്വസ്ഥതയോ ഉണ്ടാക്കാം.

Also Read: സ്ട്രെസ് ബിപി ഉയരുന്നതിന് കാരണമാകുമോ?

2. കടകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നും വാങ്ങുന്ന പനീറിന്റെ ഗുണനിലവാരം 

പനീർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരമാണ് മറ്റൊരു ആശങ്ക. മോശം പാലിൽ നിന്ന് ഉണ്ടാക്കുന്ന പനീർ ദിവസവും കഴിക്കുന്നത് അനാവശ്യമായ രാസവസ്തുക്കൾ, കീടനാശിനികൾ, പൂരിത കൊഴുപ്പുകൾ എന്നിവയാൽ ശരീരത്തെ അമിതഭാരത്തിലാക്കും. റസ്റ്ററന്റുകളിൽ വിളമ്പുന്ന പനീർ പലപ്പോഴും പാം ഓയിൽ പോലുള്ള ഗുണനിലവാരം കുറഞ്ഞ ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്, ഇത് ദഹനത്തെ കൂടുതൽ ബുദ്ധിമുട്ടാക്കും.

Also Read: ദിവസവും കുടിക്കുന്ന ഒരു കപ്പ് കാപ്പി ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

3. വീക്കം ഉണ്ടാകാനുള്ള സാധ്യത 

പാൽ വീക്കം ഉണ്ടാക്കുന്നത് ദഹനം, കരൾ, ഇൻസുലിൻ പ്രവർത്തനം എന്നിവയെ പോലും സമ്മർദ്ദത്തിലാക്കും. പ്രമേഹം, ഫാറ്റി ലിവർ, ഉയർന്ന കൊളസ്ട്രോൾ, പിസിഒഎസ് തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവർക്ക് ദിവസവും പനീർ കഴിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും.

പനീർ കഴിക്കാൻ ഏറ്റവും നല്ല മാർഗം എന്താണ്?

കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ച് വീട്ടിൽ തന്നെ പനീർ ഉണ്ടാക്കാൻ ശ്രമിക്കുക. സമീകൃതാഹാരത്തിനായി ധാരാളം പച്ചക്കറികളുമായി ജോടിയാക്കുക. അസംസ്കൃത പനീർ കഴിക്കാം അല്ലെങ്കിൽ തന്തൂരി പനീർ, ഗ്രിൽ ചെയ്ത പനീർ പോലുള്ള ആരോഗ്യകരമായ പാചകക്കുറിപ്പുകൾ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാം, അല്ലെങ്കിൽ പനീർ ക്യൂബുകൾ രുചികരമായ സാലഡുകളിൽ ചേർക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഈ ഭക്ഷണം കഴിച്ചു, 2 ദിവസം കൊണ്ട് 5 കിലോ കുറഞ്ഞു; വയറും കുറഞ്ഞുവെന്ന് യുവതി

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: