scorecardresearch

ദിവസവും കുടിക്കുന്ന ഒരു കപ്പ് കാപ്പി ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കും

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കും

author-image
Health Desk
New Update
coffee

Source: Freepik

ലോകമെമ്പാടുമുള്ള ആളുകൾ ഇഷ്ടപ്പെടുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഇതിൽ അടങ്ങിയ കഫീൻ തൽക്ഷണ ഊർജം നൽകുന്നുവെന്നതാണ് കാപ്പി ഇത്രമേൽ ജനപ്രിയമാകാൻ കാരണം. കാപ്പിയും ഹൃദയാരോഗ്യത്തിൽ അതിന്റെ സ്വാധീനവും പലപ്പോഴും ചർച്ചാ വിഷയമാകാറുണ്ട്. ഹൃദയത്തിന് ഒരു ദിവസം എത്ര കപ്പ് കാപ്പി സുരക്ഷിതമാണെന്ന് അറിയാം.

Advertisment

ഒരു ദിവസം ഒന്ന് മുതൽ മൂന്ന് കപ്പ് വരെ മിതമായ കഫീൻ ഉപഭോഗം ഹൃദയാരോഗ്യത്തിന് സുരക്ഷിതമാണെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ദിവസവും രണ്ടോ മൂന്നോ കപ്പ് കുടിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങളാൽ മരിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിലെ ഒരു പഠനം കാണിക്കുന്നത്. 

Also Read: ഈ 6 കാര്യങ്ങൾ ചെയ്ത് നോക്കൂ; 20 കിലോ കുറയ്ക്കാം

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കും. ഇത് ഹൃദയസ്തംഭനത്തിനും ക്രമരഹിതമായ ഹൃദയമിടിപ്പിനുമുള്ള സാധ്യത കുറയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ദിവസവും 1 കപ്പ് കാപ്പി കുടിച്ചാൽ എന്ത് സംഭവിക്കും?

ഒരു ദിവസം ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഹൃദയത്തിന് സുരക്ഷിതമാണ്. ഈ മിതമായ അളവ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നില്ലെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്. ആരോഗ്യമുള്ള മിക്ക ആളുകൾക്കും ഇത് സുരക്ഷിതമാണ്. അമിതമായ കഫീൻ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെങ്കിലും, ദിവസവും ഒരു കപ്പ് കുടിക്കുന്നത് അപകടസാധ്യതകൾ കുറയ്ക്കുന്നു. 

Advertisment

Also Read: ഭക്ഷണം കുറച്ച് കഴിക്കുന്നതിനുപകരം അളവ് കൂട്ടി; 18 കിലോ കുറച്ചുവെന്ന് യുവതി

കാപ്പി ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

കാപ്പി ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതുപോലെ, പതിവായി കാപ്പി കുടിക്കുന്നതിന്റെ മറ്റ് ഗുണങ്ങൾ തിരിച്ചറിയേണ്ടതും പ്രധാനമാണ്. ന്യൂട്രിയന്റ്സ് എന്ന ജേണലിൽ നിന്നുള്ള ഗവേഷണങ്ങൾ കാണിക്കുന്നത് കാപ്പി വിവിധ ആരോഗ്യ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. അവയിൽ ചിലത് ഇവയാണ്.

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു: പതിവ് ഉപഭോഗം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.

Also Read: ദിവസവും സവാള കഴിക്കാം, നേടാം 5 ആരോഗ്യ ഗുണങ്ങൾ

നാഡീ സംരക്ഷണ ഫലങ്ങൾ: യൂറോപ്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത് കാപ്പി കുടിക്കുന്നവർക്ക് പാർക്കിൻസൺസ്, അൽഷിമേഴ്‌സ് രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നാണ്.

കാൻസർ: കാപ്പി പതിവായി കുടിക്കുന്നവരിൽ ചിലതരം കാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി കാൻസർ ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ച ചില കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

പരമാവധി എത്ര കഫീൻ കഴിക്കാം?

ഒരു കപ്പ് കാപ്പിയിൽ സാധാരണയായി ഏകദേശം 100 മില്ലിഗ്രാം കഫീൻ ഉണ്ടാകും, ഇത് എഫ്ഡിഎ ശുപാർശ ചെയ്യുന്ന 400 മില്ലിഗ്രാമിൽ നിന്ന് വളരെ താഴെയാണ്. ആരോഗ്യപരമായ ഗുണങ്ങൾ പരമാവധി ലഭിക്കാൻ, കട്ടൻ കാപ്പി കുടിക്കാൻ ശ്രമിക്കുക. പഞ്ചസാര, ക്രീം, അല്ലെങ്കിൽ ഫ്ലേവർഡ് സിറപ്പുകൾ എന്നിവ അമിതമായി ചേർക്കുന്നത് ഗുണങ്ങൾ കുറയ്ക്കും. പാൽ ചേർത്ത കാപ്പി കുടിക്കുമ്പോഴും ഇക്കാര്യം പരിഗണിക്കേണ്ടത് പ്രധാനമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വാഴപ്പഴമോ ആപ്പിളോ? ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: