/indian-express-malayalam/media/media_files/2025/07/18/weight-loss-2025-07-18-09-37-28.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കാനുള്ള യാത്രകൾ വെല്ലുവിളികൾ നിറഞ്ഞതായി തോന്നുമെങ്കിലും, ചിലപ്പോൾ ലളിതമായ മാറ്റങ്ങൾ പോലും വലിയ ഫലങ്ങളിലേക്ക് നയിച്ചേക്കാം. തന്റെ ഭക്ഷണക്രമത്തിൽ ഒരു മാറ്റം വരുത്തിയതിനുശേഷം 18 കിലോ ഭാരം കുറയ്ക്കാൻ കഴിഞ്ഞെന്ന് പറയുകയാണ് റീത് കൗർ എന്ന സ്ത്രീ. ശരീര ഭാരം കുറയ്ക്കാൻ കാലറി കുറവ് ഉണ്ടായിരിക്കണം, അതായത് ശരീരം കത്തുന്നതിനേക്കാൾ കുറച്ച് കാലറി മാത്രമേ കഴിക്കാവൂവെന്ന് അവർ പറയുന്നു.
Also Read: ദിവസവും സവാള കഴിക്കാം, നേടാം 5 ആരോഗ്യ ഗുണങ്ങൾ
എന്നാൽ, ആ കാലറി കുറവിൽ ഉറച്ചുനിൽക്കുന്നത് ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് വിശക്കുമ്പോൾ. ഇത് എളുപ്പമാക്കാൻ തന്റെ ഭക്ഷണക്രമത്തിൽ ഒരൊറ്റ മാറ്റം വരുത്തിയെന്നും, അത് എന്താണെന്നാൽ ഭക്ഷണത്തിന്റെ അളവ് കൂട്ടുകയാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. കാലറി കൂടുതലുള്ളതും കുറഞ്ഞ അളവിലുള്ളതുമായ ഭക്ഷണങ്ങൾ കൊണ്ട് പ്ലേറ്റ് നിറയ്ക്കുന്ന ഒരു തന്ത്രമാണ് ഭക്ഷണത്തിന്റെ അളവ് കൂട്ടുക എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്ന് അവർ വിശദീകരിച്ചു.
Also Read: വാഴപ്പഴമോ ആപ്പിളോ? ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
അതിലൂടെ കാലറി ഉപഭോഗം അമിതമാക്കാതെ വയറു നിറയുന്നു. ഈ രീതി ശരീര ഭാരം കുറയ്ക്കാനും, കൊഴുപ്പ് കുറയ്ക്കാനും, മൊത്തത്തിലുള്ള സംതൃപ്തി നൽകാനും സഹായിക്കുമെന്ന് അവർ പറയുന്നു. ചിപ്‌സ്, ചോക്ലേറ്റ് പോലുള്ള കാലറി കൂടുതലുള്ള ലഘുഭക്ഷണങ്ങൾ ചെറിയ അളവിൽ കഴിക്കുന്നതിനുപകരം, ഇനിപ്പറയുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ നിർദേശിച്ചു.
Also Read:കുതിർത്ത ഉണക്കമുന്തിരിയോ കുതിർക്കാത്തതോ: ഏതാണ് ആരോഗ്യകരം, എന്തുകൊണ്ട്?
- ജലാംശം കൂടുതലുള്ള പഴങ്ങൾ, പച്ചക്കറികൾ ( സ്പിനച്, ലെറ്റൂസ്, കാലെ, വെള്ളരിക്ക, കുമ്പളങ്ങ, ബെൽ പെപ്പർ, കോളിഫ്ലവർ, ബ്രൊക്കോളി, കാരറ്റ്, കൂൺ, തക്കാളി, ബെറികൾ, തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ, പൈനാപ്പിൾ, പപ്പായ, മാതളനാരങ്ങ)
- നാരുകൾ ധാരാളം അടങ്ങിയ മുഴുവൻ ധാന്യങ്ങൾ, പയർവർഗങ്ങൾ (ഓട്സ്, ക്വിനോവ, ബ്രൗൺ റൈസ്, ഗോതമ്പ് പാസ്ത, ബാർലി, ബൾഗർ, പോപ്‌കോൺ)
- കുറഞ്ഞ കാലറിയുള്ള ഇലക്കറികൾ, ലീൻ പ്രോട്ടീനുകൾ ( സൂപ്പുകൾ, ഹെർബൽ ടീ, നാരങ്ങ വെള്ളം)
ഇതിലൂടെ കുറഞ്ഞ കാലറിയിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് കഴിയും. വിശപ്പ് നിയന്ത്രിക്കാനും ഭക്ഷണം കഴിക്കുന്നതിന്റെ സംതൃപ്തി വർധിപ്പിക്കാനും സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഈ 5 ഭക്ഷണങ്ങൾ ഒഴിവാക്കൂ; 2 മാസത്തിൽ 8 കിലോ കുറയ്ക്കാമെന്ന് യുവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.