/indian-express-malayalam/media/media_files/2025/08/26/keep-onion-fresh-for-long-fi-2025-08-26-10-56-51.jpg)
Source: Freepik
നമ്മുടെയൊക്കെ അടുക്കളയിൽ വളരെ സാധാരണമായി കാണുച്ച പച്ചക്കറികളിലൊന്നാണ് സവാള. പല വിഭവങ്ങൾ തയ്യാറാക്കാനും സവാള ഉപയോഗിക്കാറുണ്ട്. എന്നാൽ, ചിലർക്ക് സവാള അത്ര ഇഷ്ടമായിരിക്കില്ല. പക്ഷേ അവയിൽ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്, രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ അവ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ദിവസവും മിതമായ അളവിൽ സവാള കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അണുബാധകളെ ചെറുക്കാനും, വീക്കം കുറയ്ക്കാനും, മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും സൾഫർ സംയുക്തങ്ങളും സവാളയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും സവാള കഴിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ അറിയാം.
Also Read: വാഴപ്പഴമോ ആപ്പിളോ? ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
1. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
ആന്റിവൈറൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ ക്വെർസെറ്റിൻ സവാളയിൽ അടങ്ങിയിട്ടുണ്ട്. ക്വെർസെറ്റിൻ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുകയും അണുബാധകളെ ചെറുക്കുന്നതിൽ രോഗപ്രതിരോധ കോശങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
2. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു
രക്തസമ്മർദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാനും സവാള സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങളും ഫ്ലേവനോയ്ഡുകളും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയിൽ ഏതാനും ദിവസം സവാള കഴിക്കുന്നത് രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Also Read: കുതിർത്ത ഉണക്കമുന്തിരിയോ കുതിർക്കാത്തതോ: ഏതാണ് ആരോഗ്യകരം, എന്തുകൊണ്ട്?
3. ദഹനത്തെ സഹായിക്കുന്നു
വയറു വീർക്കുന്നതോ ദഹനം മന്ദഗതിയിലാകുന്നതോ പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സവാള സഹായിക്കും. അവ പ്രീബയോട്ടിക്സിന്റെ നല്ല ഉറവിടമാണ്. ഇത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ വളർത്തുന്നു. പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുകയും ചെയ്യുന്നു.
4. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ടൈപ്പ് 2 പ്രമേഹം അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്കൂടുതലുള്ള ആളുകൾക്ക്, ഭക്ഷണത്തിൽ സവാള ചേർക്കുന്നത് ഗുണം ചെയ്യും. ഇവയിൽ ഇൻസുലിൻ ഉൽപാദനത്തെയും ഗ്ലൂക്കോസ് അളവിനെയും സ്വാധീനിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
Also Read:ഈ 5 ഭക്ഷണങ്ങൾ ഒഴിവാക്കൂ; 2 മാസത്തിൽ 8 കിലോ കുറയ്ക്കാമെന്ന് യുവതി
5. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു
സവാള ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന ഒരു പ്രകൃതിദത്ത ഏജന്റായി പ്രവർത്തിക്കുന്നു. ഇവയിലെ സൾഫറിന്റെ അളവ് ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്ന എൻസൈമുകൾ ഉത്പാദിപ്പിക്കാൻ കരളിനെ സഹായിക്കുന്നു.
ദിവസവും സവാള കഴിക്കാമോ?
ദിവസവും പച്ച ഉള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും, പക്ഷേ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. സെൻസിറ്റീവ് വ്യക്തികളിൽ അമിതമായി കഴിക്കുന്നത് വായ്‌നാറ്റം, അസിഡിറ്റി അല്ലെങ്കിൽ വയറിലെ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അടിവയറിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കാം; ഇരിക്കുമ്പോൾ ഇതൊന്ന് ചെയ്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us