/indian-express-malayalam/media/media_files/2025/03/03/DfXhGqmIdpVRqM47Zj5X.jpg)
Source: Freepik
അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കൂടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇതിലൂടെ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കാലറി നിങ്ങൾ കഴിക്കുന്നു. സമ്മർദം, വിരസത തുടങ്ങി പല കാരണങ്ങളാൽ ഇത് സംഭവിക്കാം. എന്നാൽ, ഭക്ഷണം മനസറിഞ്ഞ് കഴിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും.
അമിതമായി ഭക്ഷണം കഴിക്കുന്നത് എങ്ങനെ മറികടന്നുവെന്നും 20 കിലോ കുറയ്ക്കാൻ എങ്ങനെ കഴിഞ്ഞുവെന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പരിശീലക മെലിസ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Also Read: ഭക്ഷണം കുറച്ച് കഴിക്കുന്നതിനുപകരം അളവ് കൂട്ടി; 18 കിലോ കുറച്ചുവെന്ന് യുവതി
1. വയറു നിറയാൻ പ്രോട്ടീനും നാരുകളും കഴിക്കുക
അമിതമായി ഭക്ഷണം കഴിക്കുന്നത് തുടരുന്നതിന്റെ ഒരു കാരണം ശൂന്യത അനുഭവപ്പെടുക എന്നതാണ്, അല്ലെങ്കിൽ വയർ നിറഞ്ഞതായി തോന്നാത്തതിനാൽ കുറച്ചുകൂടി കഴിക്കാൻ തോന്നുന്നു. പൂർണ്ണമായ സംതൃപ്തി ഉറപ്പാക്കാൻ, പ്രോട്ടീനും നാരുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് മെലിസ പറഞ്ഞു. ഞാൻ ആദ്യം പ്രോട്ടീനും നാരുകളും കഴിക്കാൻ തുടങ്ങി. പ്രോട്ടീനും നാരുകളും കൂടുതൽ നേരം വയറു നിറയ്ക്കാൻ സഹായിക്കുന്നു. മുട്ട, ചിക്കൻ, അല്ലെങ്കിൽ പച്ചക്കറികൾ പോലുള്ള ഭക്ഷണങ്ങൾ ഉപയോഗിച്ചാണ് ഞാൻ ഭക്ഷണം ആരംഭിച്ചത്. വേഗത്തിൽ സംതൃപ്തി തോന്നുക മാത്രമല്ല, ഓരോ തവണയും വളരെ കുറച്ച് മാത്രമേ എനിക്ക് കഴിക്കാനും സാധിച്ചുള്ളൂവെന്ന് അവർ അഭിപ്രായപ്പെട്ടു.
2. നന്നായി വിശക്കുന്നതുവരെ കാത്തിരിക്കരുത്
അമിതമായി വിശക്കുമ്പോൾ പതിവിലും കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാക്കും. ഇത് ശരീര ഭാരം കൂടുന്നതിന് കാരണമാകും. ഓരോ 3-4 മണിക്കൂറിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.
Also Read: ദിവസവും സവാള കഴിക്കാം, നേടാം 5 ആരോഗ്യ ഗുണങ്ങൾ
3. പായ്ക്കറ്റിൽ നിന്നോ കണ്ടെയ്നറിൽ നിന്നോ ഭക്ഷണം കഴിക്കുന്നത് നിർത്തി
ഇങ്ങനെ ചെയ്യുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. ചിപ്സ് പോലുള്ള ലഘുഭക്ഷണങ്ങൾ പോലും പാത്രത്തിലേക്ക് മാറ്റി കഴിക്കുക. ഇതിലൂടെ അവയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
4. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുക
അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനുള്ള മറ്റൊരു മാർഗം ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുക എന്നതാണ്. ചിലപ്പോൾ ദാഹം തോന്നുന്നത് വിശപ്പായി തെറ്റിദ്ധരിപ്പിക്കപ്പെടാം. വെള്ളം കുടിക്കുമ്പോൾ, ദാഹം ശമിപ്പിക്കുകയും, യഥാർത്ഥ വിശപ്പ് തിരിച്ചറിയുകയും, ഭക്ഷണത്തിന്റെ അളവ് നന്നായി നിയന്ത്രിക്കുകയും ചെയ്യാം.
Also Read: വാഴപ്പഴമോ ആപ്പിളോ? ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
5. ഫോണിൽ നോക്കിയോ ടിവി കണ്ടോ ഭക്ഷണം കഴിക്കരുത്
ഈ ശീലം മൂലം അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് ഫോണോ ടിവിയോ ഒന്നും വേണ്ട.
6. പരിസ്ഥിതി മാറ്റുക
നിങ്ങളുടെ പരിസ്ഥിതി മാറ്റേണ്ടതുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അമിതമായി ഭക്ഷണം കഴിക്കാൻ പ്രലോഭിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ അടുത്തുനിന്നും മാറ്റുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കുതിർത്ത ഉണക്കമുന്തിരിയോ കുതിർക്കാത്തതോ: ഏതാണ് ആരോഗ്യകരം, എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.