/indian-express-malayalam/media/media_files/2025/09/20/weight-loss-food-2025-09-20-12-24-35.jpg)
Source: Freepik
ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാൻ ലക്ഷ്യമിടുകയാണെങ്കിൽ, ഒരേയൊരു ഭക്ഷണം കഴിച്ചാൽ മതിയെന്ന് പറയുകയാണ് ഫിറ്റ്നസ്, ഡയറ്റ് ടിപ്‌സുകളെക്കുറിച്ച് പതിവായി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുന്ന നേഹ പരിഹാർ. ഈ ഭക്ഷണം കഴിച്ച് രണ്ട് ദിവസത്തിനുള്ളിൽ 5 കിലോ കുറയ്ക്കാൻ തനിക്ക് കഴിഞ്ഞതായി അവർ അവകാശപ്പെട്ടു.
രണ്ട് മണിക്കൂറിനുള്ളിൽ വിശക്കാത്ത, ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രഭാതഭക്ഷണം തിരയുകയാണോ?. എങ്കിൽ, ഉയർന്ന ഫൈബർ അടങ്ങിയതും വയർ നിറയ്ക്കുന്നതുമായ ഈ ഭക്ഷണം പരീക്ഷിച്ചു നോക്കൂവെന്ന അടിക്കുറിപ്പോടെയാണ് അവർ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
Also Read: ദിവസവും കുടിക്കുന്ന ഒരു കപ്പ് കാപ്പി ഹൃദയാരോഗ്യത്തെ ബാധിക്കുമോ?
പോഷകങ്ങൾക്ക് കാരറ്റ്, സ്പിനച് പോലുള്ള പച്ചക്കറികളും, ഗ്യാസ്, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും അയമോദകം, കസൂരി മേത്തി എന്നിവയും മെറ്റബോളിസം വർധിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഈ ഭക്ഷണം തയ്യാറാക്കുന്നത്.
Also Read: ഭക്ഷണം കുറച്ച് കഴിക്കുന്നതിനുപകരം അളവ് കൂട്ടി; 18 കിലോ കുറച്ചുവെന്ന് യുവതി
ഇത് വെറുമൊരു വയർ നിറയ്ക്കുന്ന ഭക്ഷണമല്ല. വയർ നിറയ്ക്കാൻ സഹായിക്കുന്ന, വയറിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണിത്. പ്രോട്ടീൻ പൗഡറില്ല, ഫാൻസി ചേരുവകളില്ല, ആരോഗ്യകരമായ ചേരുവകൾ കൊണ്ട് തയ്യാറാക്കിയ യഥാർത്ഥ ഇന്ത്യൻ ഭക്ഷണമാണെന്ന് അവർ പറഞ്ഞു.
Also Read: ഈ 6 കാര്യങ്ങൾ ചെയ്ത് നോക്കൂ; 20 കിലോ കുറയ്ക്കാം
ചേരുവകൾ
- കടലമാവ് - അര കപ്പ്
- കാരറ്റ് - 1 (ചെറുതായി അരിഞ്ഞത്)
- സ്പിനച് - ഒരു പിടി ചെറുതായി അരിഞ്ഞത്
- പച്ചമുളക് - 1 ചെറുതായി അരിഞ്ഞത് (ആവശ്യമെങ്കിൽ മാത്രം)
- മല്ലിയില - ഒരുപിടി
- അയമോദകം - അര ടീസ്പൂൺ
- കസൂരി മേത്തി -1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി, മുളക് പൊടി, ജീരക പൊടി, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഈ ചേരുവകളെല്ലാം കടലമാവിൽ ചേർക്കുക. വെള്ളം ഒഴിച്ച് മാവ് ചുടാൻ പരുവത്തിലാക്കുക
- ഒരു പാൻ ചൂടായശേഷം അതിലേക്ക് കുറച്ച് മാവി ഒഴിച്ച് പരത്തുക
- ഓരോ വശവും 2-3 മിനിറ്റ് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.
- ചട്നിക്കൊപ്പം ചൂടോടെ കഴിക്കുക
ഈ പാചകക്കുറിപ്പ് നേഹയെ 2 ദിവസത്തിനുള്ളിൽ 5 കിലോ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനുമുമ്പ് ഒരു ഡോക്ടറെയോ ന്യൂട്രിറ്റിനിസ്റ്റിനെയോ സമീപിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും സവാള കഴിക്കാം, നേടാം 5 ആരോഗ്യ ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us