/indian-express-malayalam/media/media_files/2025/06/25/tips-to-control-blood-pressure-naturally-fi-2025-06-25-12-48-22.jpg)
Source: Freepik
സമ്മർദം വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പലർക്കും അറിയാം. എന്നാൽ, ഉയർന്ന രക്തസമ്മർദത്തിനും കാരണമാകുമോ?. സമ്മർദം തീർച്ചയായും ബിപി ഉയരുന്നതിന് കാരണമാകുമെന്ന് ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. മനീഷ അറോറ പറഞ്ഞു.
Also Read: ഈ ഭക്ഷണം കഴിച്ചു, 2 ദിവസം കൊണ്ട് 5 കിലോ കുറഞ്ഞു; വയറും കുറഞ്ഞുവെന്ന് യുവതി
സമ്മർദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഈ ഹോർമോൺ ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തക്കുഴലുകൾ ചുരുക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മർദം ഉയരുന്നതിന് കാരണമാകുന്നു. സമ്മർദം മാറുമ്പോൾ രക്തസമ്മർദം സാധാരണ നിലയിലേക്ക് മടങ്ങുന്നു. അതുകൊണ്ടാണ്, ആശുപത്രിയിൽ എത്തുമ്പോൾ സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നതിന് ഡോക്ടർമാർ ആദ്യം റിലാക്സേഷൻ മരുന്നുകൾ നൽകുന്നത്. ബിപി വളരെ ഉയർന്നതായി തുടരുകയാണെങ്കിൽ അപകടസാധ്യതകൾ ഒഴിവാക്കാൻ ഒരു ചെറിയ ഡോസ് ആന്റിഹൈപ്പർടെൻസിവ് മരുന്നും നൽകാവുന്നതാണെന്ന് ഡോ. അറോറ പറഞ്ഞു.
Also Read: ദിവസവും കുടിക്കുന്ന ഒരു കപ്പ് കാപ്പി ഹൃദയാരോഗ്യത്തെ ബാധിക്കുമോ?
സമ്മർദം മൂലമാണോ അതോ ഹൈപ്പടെൻഷൻ മൂലമാണോ ബിപി ഉയരുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. ദിവസത്തിൽ പലതവണ രക്തസമ്മർദം പരിശോധിക്കുന്നതും ചിലപ്പോൾ 24 മണിക്കൂർ ആംബുലേറ്ററി ബ്ലഡ് പ്രഷർ മോണിറ്ററിംഗ് (ABPM) നടത്തുന്നതും പരിഗണിക്കാവുന്നതാണ്. സമ്മർദമുള്ളപ്പോഴാണോ ബിപി ഉയരുന്നത് അതോ അതോ രാത്രിയും പകലും രക്തസമ്മർദ്ദം ഉയർന്ന നിലയിൽ തുടരുന്നുണ്ടോ എന്ന് എബിപിഎം സഹായിക്കുമെന്ന് ഡോ. അറോറ അഭിപ്രായപ്പെട്ടു.
Also Read: ഭക്ഷണം കുറച്ച് കഴിക്കുന്നതിനുപകരം അളവ് കൂട്ടി; 18 കിലോ കുറച്ചുവെന്ന് യുവതി
സമ്മർദം നിയന്ത്രിച്ചിട്ടും രക്തസമ്മർദം ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ രക്താതിമർദ്ദത്തെ സൂചിപ്പിക്കുന്നുവെന്ന് ഡോ. അറോറ പറഞ്ഞു. അങ്ങനെയെങ്കിൽ ചികിത്സ തേടണം. ഉയർന്ന ബിപിക്ക് കാരണം സമ്മർദം ആയിരിക്കാം. എന്നാൽ, വിട്ടുമാറാത്ത സമ്മർദത്തിനൊപ്പം പുകവലി, മദ്യപാനം, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ഉറക്കം തുടങ്ങിയ മോശം ജീവിതശൈലി ശീലങ്ങളും രക്താതിമർദം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ, രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കുന്നതിന് പതിവായി മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും ആവശ്യമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഈ 6 കാര്യങ്ങൾ ചെയ്ത് നോക്കൂ; 20 കിലോ കുറയ്ക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us