scorecardresearch

6 മാസം കൊണ്ട് യുവതി കുറച്ചത് 13 കിലോ; വണ്ണം കുറയ്ക്കാൻ ചെയ്തത് 3 കാര്യങ്ങൾ

ശരീര ഭാരം കുറയ്ക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം അച്ചടക്കം പാലിക്കുകയും സ്ഥിരമായി ഒരു ദിനചര്യ പിന്തുടരുകയും ചെയ്യണം

ശരീര ഭാരം കുറയ്ക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം അച്ചടക്കം പാലിക്കുകയും സ്ഥിരമായി ഒരു ദിനചര്യ പിന്തുടരുകയും ചെയ്യണം

author-image
Health Desk
New Update
panjabi

പേൾ പഞ്ചാബി

ശരീരഭാരം കുറയ്ക്കുക എന്നത് വെല്ലുവിളിയായി തോന്നിയേക്കാം. ഇതിനായി പതിവായി വ്യായാമം ചെയ്യുകയോ കുറച്ച് ഭക്ഷണം കഴിക്കുകയോ മാത്രമല്ല ചെയ്യേണ്ടത്. ശരീര ഭാരം കുറയ്ക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം അച്ചടക്കം പാലിക്കുകയും സ്ഥിരമായി ഒരു ദിനചര്യ പിന്തുടരുകയും ചെയ്യണം.

Advertisment

അടുത്തിടെ, ഡിജിറ്റൽ ക്രിയേറ്റർ പേൾ പഞ്ചാബി, വെറും 6 മാസത്തിനുള്ളിൽ 13 കിലോ കുറയ്ക്കാൻ സഹായിച്ച മൂന്ന് കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. "6 മാസത്തിനുള്ളിൽ 78 കിലോയിൽ നിന്ന് 65 കിലോയായി. മാന്ത്രിക ഗുളികകളില്ല, ഫാഡ് ഡയറ്റുകളില്ല, ശാസ്ത്രവും സ്ഥിരതയും മാത്രം,'' ഇതായിരുന്നു ഇൻസ്റ്റഗ്രാമിൽ അവർ കുറിച്ചത്. 

Also Read: ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും പനീർ കഴിച്ചാൽ എന്ത് സംഭവിക്കും?

1. കാലറി കുറവുള്ള ഭക്ഷണക്രമം

ശരീരഭാരം 90 ശതമാനവും കുറയ്ക്കുന്നതിന് വേണ്ടിയത് കാലറി കുറവുള്ള ഭക്ഷണക്രമമാണ്. കാലറി കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുമ്പോൾ, കൊഴുപ്പ് കത്തിക്കുന്നതിന് ഊർജത്തിനായി സംഭരിച്ചിരിക്കുന്ന കൊഴുപ്പ് ഉപയോഗിക്കുകയല്ലാതെ ശരീരത്തിന് മറ്റ് മാർഗമില്ല. "ഞാൻ എന്റെ ഭക്ഷണത്തെ ഒരു സ്കെയിൽ ഉപയോഗിച്ച് ട്രാക്ക് ചെയ്തു. എനിക്ക് പ്രതിദിനം 500-700 കാലറി കമ്മി ഉണ്ടായിരുന്നു, കൊഴുപ്പ് കുറയ്ക്കുന്ന പ്രോട്ടീനിന് ഞാൻ മുൻഗണന നൽകി," അവർ പറഞ്ഞു.

Also Read: സ്ട്രെസ് ബിപി ഉയരുന്നതിന് കാരണമാകുമോ?

2. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്

"ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 അല്ലെങ്കിൽ 7 വരെ" 6-7 മണിക്കൂർ ഇടവേളയിൽ ഭക്ഷണം കഴിച്ചതായി അവർ വെളിപ്പെടുത്തി. ഇത് ഇൻസുലിൻ കുറയ്ക്കുന്നതിനും ശരീരത്തിന് കൊഴുപ്പ് എരിച്ചു കളയുന്നതിനും സഹായിച്ചു. ഹ്രസ്വകാല ഉപവാസം ഉപാപചയ നിരക്ക് മെച്ചപ്പെടുത്തും, സ്വാഭാവികമായി കൂടുതൽ കാലറി കത്തിച്ചുകളയും. 

Advertisment

Also Read: ഫാഡ് ഡയറ്റില്ല, അച്ചടക്കം മാത്രം; 'ഫിറ്റ് ബോഡി'ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മല്ലിക ഷെരാവത്ത്

3. 10-12000 ചുവടുകൾ നടത്തം

എല്ലാ ദിവസവും 10,000-12,000 ചുവടുകൾ നടക്കുന്നത് 400-500 കാലറി അധികമായി കത്തിക്കുന്നു. ശരീരം പ്രധാനമായും കാർബോഹൈഡ്രേറ്റുകൾക്ക് പകരം കൊഴുപ്പാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ജോലിസ്ഥലത്തേക്ക് നടക്കുക, വീട്ടിലായാലും നടക്കുക, രാവിലെയോ രാത്രിയിലോ അര മണിക്കൂർ നടക്കാനും അവർ ശുപാർശ ചെയ്തു. എല്ലാവരും ദിവസവും ഇത്രയും ചുവടുകൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർ നിർദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദിവസവും കുടിക്കുന്ന ഒരു കപ്പ് കാപ്പി ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: