scorecardresearch

അരക്കെട്ട് ഒതുങ്ങാൻ മുരിങ്ങപ്പൊടി, സ്തനവളർച്ചയ്ക്ക് ചിയ സീഡ്സ്: 5 മിഥ്യാധാരണകൾ പൊളിച്ചെഴുതി വിദഗ്‌ധർ

സോഷ്യൽ മീഡിയയിൽ പറയുന്നതെല്ലാം വിശ്വാസത്തിലെടുക്കുന്നതിനു മുൻപ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കൂടി തേടുന്നത് നല്ലതാണ്

സോഷ്യൽ മീഡിയയിൽ പറയുന്നതെല്ലാം വിശ്വാസത്തിലെടുക്കുന്നതിനു മുൻപ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കൂടി തേടുന്നത് നല്ലതാണ്

author-image
Health Desk
New Update
health

Source: Freepik

സോഷ്യൽ മീഡിയയിൽ, എല്ലാത്തിനുമുള്ള പരിഹാരമുണ്ട്. പക്ഷേ, അവ ചിലപ്പോൾ വിശ്വാസയോഗ്യമായിരിക്കില്ല. സോഷ്യൽ മീഡിയയിൽ പറയുന്നതെല്ലാം വിശ്വാസത്തിലെടുക്കുന്നതിനു മുൻപ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കൂടി തേടുന്നത് നല്ലതാണ്. ഇത്തരത്തിൽ പരക്കെ പ്രചാരത്തിലുള്ള 5 കാര്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആരോഗ്യ വിദഗ്ധർ തന്നെ നീക്കിയിരിക്കുന്നു.

1. മുറിവുകളിൽ രാത്രിയിൽ തേൻ പുരട്ടിയാൽ ആഴ്ചകൾക്കുള്ളിൽ അപ്രത്യക്ഷമാകും

Advertisment

ഈ അവകാശവാദം പൂർണമായും നിഷേധിക്കുകയാണ് ബെംഗളൂരുവിലെ ഡോ.ഷിറീൻ ഫുർട്ടാഡോ. തേനിൽ ചിലപ്പോൾ മറഞ്ഞിരിക്കുന്ന ബാക്ടീരിയകൾ ഉണ്ടാകാം, ഇത് മുറിവുകൾ ഗുരുതരമാക്കിയേക്കാം. മുറിവുകളിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആന്റി-മൈക്രോബയൽ ഓയിൽമെന്റുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: രാത്രിയിൽ ഇടയ്ക്കിടെ ഉണരാറുണ്ടോ? എന്തെങ്കിലും ശരിയല്ലെന്ന് ശരീരം പറയുന്നതാണോ?

2. ചിയ സീഡ്സ് ഈസ്ട്രജന്റെ അളവ് വർധിപ്പിച്ച് സ്തനവളർച്ചയ്ക്ക് സഹായിക്കുന്നു

Advertisment

ചിയ സീഡ്സ് ഈസ്ട്രജന്റെ അളവ് നേരിട്ട് വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് മേധാവി എഡ്വിന രാജ് പറഞ്ഞു. ചിയ സീഡ്സ് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുമെന്നത് ഒരു തെറ്റിദ്ധാരണയാണ്. ചിയ സീഡ്സുകൾ നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിലും അവയിൽ ഹോർമോണുകൾ അടങ്ങിയിട്ടില്ല, അതിനാൽ ഈസ്ട്രജൻ ഉൽപാദനത്തെ നേരിട്ട് സ്വാധീനിക്കാൻ കഴിയില്ല. പക്ഷേ, വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല," എഡ്വിന പറഞ്ഞു.

3. ഒരു ദിവസം 3 ഓറഞ്ച് കഴിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും വയറു വീർക്കുന്നത് ഒഴിവാക്കാനും സഹായിക്കും

ഇതൊരു മിഥ്യാധാരണയാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ആരോഗ്യകരമായ പഴമാണ് ഓറഞ്ച് എന്നതിൽ സംശയമില്ല. എന്നാൽ, ശരീരഭാരം നിയന്ത്രിക്കുന്നതിനോ ദഹനപ്രശ്നങ്ങൾ പരിഹരിക്കാനോ ഓറഞ്ചിന് കഴിയില്ലെന്ന് എഡ്വിന പറഞ്ഞു. ഓറഞ്ചിൽ വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. അവ നേരിട്ട് ഉപാപചയപ്രവർത്തനത്തെയോ വയറു വീർക്കുന്നതിനെയോ ലക്ഷ്യം വയ്ക്കുന്നില്ലെന്ന് അവർ പറഞ്ഞു. ഉപാപചയപ്രവർത്തനം ശരിയാക്കാൻ 3 ഓറഞ്ച് ആവശ്യമില്ല. പകരം, സീസണൽ പഴങ്ങൾ കഴിക്കുക.

Also Read: ബദാം വെറുതെ കഴിക്കാതെ കുതിർത്ത് കഴിക്കൂ, നേടാം ഗുണങ്ങൾ

4.  രാത്രിയിൽ വെളിച്ചെണ്ണ വായിൽ ഒഴിക്കുന്നത് പല്ലുകൾ വെളുപ്പിക്കും

വായുടെ ശുചിത്വത്തിന് എന്ന നിലയിൽ വെളിച്ചെണ്ണ വലിയ പ്രചാരം നേടിയിട്ടുണ്ട്. പക്ഷേ, യാഥാർത്ഥ്യം മനസിലാക്കി ഇതിനെ സമീപിക്കേണ്ടതുണ്ട്. "വെളിച്ചെണ്ണയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് വായിലെ ബാക്ടീരിയകളെ കുറയ്ക്കാനും, മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും, സഹായിക്കും. പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കുമെന്നതിന് പരിമിതമായ ശാസ്ത്രീയ തെളിവുകൾ മാത്രമാണുള്ളതെന്ന് എഡ്വിന പറഞ്ഞു.

5. മുരിങ്ങാപ്പൊടി അരക്കെട്ട് ഒതുക്കും

മുരിങ്ങ നിരവധി ആരോഗ്യ ഗുണങ്ങളുള്ള പോഷക സമ്പുഷ്ടമായ ഇലക്കറി ആണെങ്കിലും, "അരക്കെട്ട് പോലുള്ള പ്രത്യേക ഭാഗങ്ങളിൽ ശരീരഭാരം കുറയ്ക്കാനോ കൊഴുപ്പ് കുറയ്ക്കാനോ സഹായിക്കുമെന്നതിന് മതിയായ ഗവേഷണങ്ങൾ നടന്നിട്ടില്ല". മുരിങ്ങാ പൊടിയിൽ നാരുകളും പ്രോട്ടീനും വളരെ കൂടുതലാണ്, ഇത് കൂടുതൽ നേരം വയറു നിറയ്ക്കുകയും സംതൃപ്തി നൽകുകയും ചെയ്യുന്നു. കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്ന് ഡോ. ആഷിനി ഭട്ട് പറഞ്ഞു.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: