scorecardresearch

ബദാം വെറുതെ കഴിക്കാതെ കുതിർത്ത് കഴിക്കൂ, നേടാം ഗുണങ്ങൾ

രാവിലെ വെറും വയറ്റിൽ കുതിർത്ത ബദാം കഴിക്കുമ്പോൾ, ഉപാപചയപ്രവർത്തനം വേഗത്തിലാകുന്നു

രാവിലെ വെറും വയറ്റിൽ കുതിർത്ത ബദാം കഴിക്കുമ്പോൾ, ഉപാപചയപ്രവർത്തനം വേഗത്തിലാകുന്നു

author-image
Health Desk
New Update
health

Source: Freepik

ദഹനശേഷിയും പോഷക ഗുണങ്ങളും വർധിപ്പിക്കുന്നതിനാൽ കുതിർത്ത ബദാം ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ബദാം രാത്രി മുഴുവൻ കുതിർക്കുന്നതിലൂടെ അവയിലെ വിറ്റാമിൻ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ശരീരത്തിന് ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. രാവിലെ വെറും വയറ്റിൽ കുതിർത്ത ബദാം കഴിക്കുമ്പോൾ, ഉപാപചയപ്രവർത്തനം വേഗത്തിലാകുന്നു. രാവിലെ വെറും വയറ്റിൽ കുതിർത്ത ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.

1. ദഹനം മെച്ചപ്പെടുത്തുന്നു

Advertisment

കുതിർത്ത ബദാം ദഹിക്കാൻ എളുപ്പമാണ്. കുതിർക്കുന്നതിലൂടെ ബദാമിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന എൻസൈം ഇൻഹിബിറ്ററുകളെ നിർജീവമാക്കാൻ സഹായിക്കുന്നു. ഇത് പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നു. രാവിലെ ഇവ കഴിക്കുന്നത് ദഹന എൻസൈമുകളെ ദിവസം മുഴുവൻ കാര്യക്ഷമമായി പ്രവർത്തിക്കാൻ അനുവദിക്കുന്നു. ഇത് വയറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വയറു വീർക്കുന്നതും അസ്വസ്ഥതയും കുറയ്ക്കുകയും ചെയ്യുന്നു.

Also Read: അത്താഴം വൈകിട്ട് 6 മണിക്ക് കഴിക്കും, 9.30 ന് ഉറങ്ങാൻ കിടക്കും; 44-ാം വയസിലെ കരീനയുടെ ഫിറ്റ്നസ് രഹസ്യം

2. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു

കുതിർത്ത ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ കൊളസ്ട്രോളിന്റെ അളവും രക്തസമ്മർദവും നിയന്ത്രിക്കാൻ സഹായിക്കുന്നു. വെറും വയറ്റിൽ കഴിക്കുമ്പോൾ സുഗമമായ രക്തയോട്ടത്തിനും ഹൃദയ പ്രവർത്തനത്തിനും സഹായിക്കുന്നു.

3. ശരീര ഭാരം നിയന്ത്രിക്കുന്നു

Advertisment

കലോറി കൂടുതലാണെങ്കിലും, കുതിർത്ത ബദാം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇവയിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സംതൃപ്തി വർധിപ്പിക്കുകയും അനാവശ്യമായ ലഘുഭക്ഷണം കുറയ്ക്കുകയും ചെയ്യുന്നു.

Also Read: 20 കിലോ എളുപ്പത്തിൽ കുറയ്ക്കാം, ഈ 10 ഭക്ഷണങ്ങൾ കഴിക്കാതിരിക്കൂ

4. ചർമ്മ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ചർമ്മകോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇ യുടെ സമ്പന്നമായ ഉറവിടമാണ് ബദാം. രാവിലെ പതിവായി കുതിർത്ത ബദാം കഴിക്കുന്നത് മുഖത്തിന് തിളക്കം നൽകുന്നതിനും ചുളിവുകൾ, നേർത്ത വരകൾ തുടങ്ങിയ വാർധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുന്നതിനും സഹായിക്കും.

5. എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിപ്പിക്കുന്നു

കുതിർത്ത ബദാമിൽ കാണപ്പെടുന്ന കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിപ്പിക്കുന്നു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: