scorecardresearch

രാത്രിയിൽ ഇടയ്ക്കിടെ ഉണരാറുണ്ടോ? എന്തെങ്കിലും ശരിയല്ലെന്ന് ശരീരം പറയുന്നതാണോ?

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

author-image
Health Desk
New Update
health

Source: Freepik

രാത്രിയിൽ നല്ല ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ് ഏറെയും. ഉറക്കത്തിൽ ഇടയ്ക്കിടെ ഉണരുന്നത് പലർക്കും അസ്വസ്ഥ ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. രാത്രിയിൽ ഇടയ്ക്കിടെ ഉറക്കമുണരുന്നതിന് പിന്നിൽ വിവിധ കാരണങ്ങളുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 

Advertisment

"സമ്മർദം, ഉത്കണ്ഠ, ഉറങ്ങുന്നതിനുമുമ്പ് കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുക, ചില മരുന്നുകൾ, ഹോർമോൺ മാറ്റങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവവിരാമം, ആസിഡ് റിഫ്ലക്സ്, ആസ്ത്മ അല്ലെങ്കിൽ മൂത്രാശയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടാം," മുംബൈയിലെ ഡോ.മഞ്ജുഷ അഗർവാൾ പറഞ്ഞു. 

Also Read: ബദാം വെറുതെ കഴിക്കാതെ കുതിർത്ത് കഴിക്കൂ, നേടാം ഗുണങ്ങൾ

ശരിയായ ഉറക്ക രീതി ഇല്ലാത്തതാണ് ഇതിന്റെ കാരണം. ക്രമരഹിതമായ സമയങ്ങളിൽ ഉറങ്ങുക, ഉറങ്ങുന്നതിനുമുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയ മോശം ഉറക്ക ശീലങ്ങൾ രാത്രിയിൽ ഇടയ്ക്കിടെ ഉണരുന്നതിന് കാരണമാകും. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. ഇടയ്ക്കിടെ ഉണരുമ്പോൾ ശരീരത്തിന് ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ വിശ്രമം ലഭിക്കുന്നില്ല. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള നിങ്ങളുടെ മാനസികാവസ്ഥയെ ഇത് സാരമായി ബാധിക്കുകയും ദിവസം മുഴുവൻ ക്ഷീണവും അസ്വസ്ഥതയും ഉണ്ടാക്കുമെന്നും ഡോ.അഗർവാൾ വ്യക്തമാക്കി. 

Also Read: അത്താഴം വൈകിട്ട് 6 മണിക്ക് കഴിക്കും, 9.30 ന് ഉറങ്ങാൻ കിടക്കും; 44-ാം വയസിലെ കരീനയുടെ ഫിറ്റ്നസ് രഹസ്യം

Advertisment

രാത്രിയിൽ നന്നായി ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, എന്തോ ശരിയല്ലെന്ന് ശരീരം പറയുന്നതാണ് അർത്ഥമാക്കുന്നത്. കുറച്ച് കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് കരുതി ഈ പ്രശ്‌നങ്ങളെ അവഗണിക്കരുത്. ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക. ഉറക്കത്തിൽ ഇടയ്ക്കിടെ ഉണരുന്നതിന്റെ ശരിയായ കാരണം കണ്ടെത്തി പ്രശ്നം പരിഹരിക്കാനുള്ള നിർദേശം നൽകാൻ അവർക്ക് കഴിയും. ഒരു ഉറക്ക ഷെഡ്യൂൾ പിന്തുടരുക, കഫീൻ ഒഴിവാക്കുക, സ്ട്രെസ് നിയന്ത്രിക്കുക, സമീകൃതാഹാരം കഴിക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ സഹായിക്കുമെന്ന് ഡോ.അഗർവാൾ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: