scorecardresearch

ശരീര ഭാരം കുറയ്ക്കുക എളുപ്പമാക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ദൈനംദിന ശീലങ്ങളുണ്ട്

എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ദൈനംദിന ശീലങ്ങളുണ്ട്

author-image
Health Desk
New Update
health

Source: Freepik

ദൈനംദിന ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ കഴിക്കുന്നത് കൂട്ടുക, വ്യായാമത്തിൽ സ്ട്രെങ്ത് ട്രെയിനിങ് ഉൾപ്പെടുത്തുക, ദൈനംദിന കലോറി അളവ് നിയന്ത്രിക്കുക ഇവയൊക്കെ കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കും. എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ദൈനംദിന ശീലങ്ങളെക്കുറിച്ച് ന്യൂട്രീഷ്യിസ്റ്റ് ഡോ.റേച്ചൽ പോൾ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ ശീലങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് വലിയ മാറ്റം വരുത്തുമെന്ന് അവർ വ്യക്തമാക്കി. 

Advertisment

1. പ്രോട്ടീൻ സമ്പുഷ്ടമായ ഒരു പ്രഭാതഭക്ഷണം കഴിക്കുക

ദിവസം മുഴുവൻ ആസക്തി കുറയ്ക്കുന്നതിന് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിച്ച് ദിവസം തുടങ്ങുക.

2. ഉറങ്ങുന്നതിനുമുമ്പ് പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണം കഴിച്ച് രാത്രിയിലെ വിശപ്പ് നിയന്ത്രിക്കുക

നട്സ്, ചീസ്, എഡമേം എന്നിവ ചില എളുപ്പവഴികളാണ്.

Also Read: വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം ചെയ്തിട്ട് കാര്യമില്ല, പ്രധാനമായും ചെയ്യേണ്ടത് ഈ ഒരു കാര്യം: ആമിർ ഖാൻ

Advertisment

3. എല്ലാ ലഘുഭക്ഷണത്തിലും ഒരു പച്ചക്കറി ഉൾപ്പെടുത്തുക

കാരറ്റ്, വെള്ളരിക്ക, ബെൽ പെപ്പർ, ബ്രോക്കോളി തുടങ്ങി ഏതെങ്കിലും പച്ചക്കറികൾ കഴിക്കുക.

4. ദിവസവും ഒരു നേരത്തെ ഭക്ഷണത്തിൽ സ്റ്റാർച്ച് ഇല്ലാത്ത പച്ചക്കറികൾ ചേർക്കുക

ഭക്ഷണം കഴിക്കുമ്പോൾ വേഗത കുറയ്ക്കുകയും നാരുകൾ ചേർക്കുകയും ചെയ്യുക. ഇവ രണ്ടും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും വേഗത്തിൽ വയറു നിറയ്ക്കുകയും ചെയ്യുന്നു.

5. ഒരു പഞ്ചസാര പാനീയത്തിന് പകരം മധുരമില്ലാത്തതോ കുറഞ്ഞ മധുരമുള്ളതോ കുടിക്കുക

നാരങ്ങ വെള്ളം ഒരു ഓപ്ഷനാണ്.

6. പഞ്ചസാര കുറയ്ക്കുക

കാപ്പിയിലോ ചായയിലോ ചേർക്കുന്ന പഞ്ചസാര ക്രമേണ കുറയ്ക്കുക. 

7. പഞ്ചസാര ചേർത്തതോ ചേർക്കാത്തതോ ആയ സോസുകൾ തിരഞ്ഞെടുക്കുക

ഭക്ഷണത്തിൽ കൂടുതൽ കലോറി ചേർക്കാതെ തന്നെ, ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ കഴിയുന്ന ചില രുചികരമായ ഓപ്ഷനുകൾ വിപണിയിൽ ഉണ്ട്.

8. ഭക്ഷണം പാത്രത്തിൽ എടുത്ത് കഴിക്കുക

ചോക്ലേറ്റ് ചിപ്‌സ്, പൊട്ടറ്റോ ചിപ്‌സ്, പോപ്‌കോൺ മുതലായവ പായ്ക്കറ്റിൽ നിന്ന് എടുത്ത് കഴിക്കുന്നത് ഒഴിവാക്കുക. പകരം പാത്രത്തിൽ കുറച്ച് എടുത്ത് കഴിക്കുക. ഇത് അമിമായി കഴിക്കുന്നത് തടയും. 

Also Read: പ്രീഡയബറ്റിസ് ഉള്ളവർ സമൂസ, ചിപ്‌സ് എന്നിവ കഴിക്കരുത്, എന്തുകൊണ്ട്?

9. ഒറ്റത്തവണ കഴിച്ചു തീർക്കുന്ന ഭക്ഷണസാധനങ്ങൾ വാങ്ങുക

ഉദാഹരണത്തിന് ഒറ്റത്തവണ കഴിക്കാവുന്ന ഐസ്ക്രീം ബാറുകൾ പോലുള്ളവ.

10. ഫുഡ് ഡെലിവറി ആപ്പുകളിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുക

ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.

11. പ്രോട്ടീൻ കഴിച്ചതിനുശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയും. ഇത് പിന്നീട് വയറു നിറഞ്ഞതായി തോന്നാനും പിന്നീട് ആസക്തി കുറയ്ക്കാനും സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: