/indian-express-malayalam/media/media_files/2025/06/18/Aamir Khan Fitness-7e1c6778.jpg)
ആമിർ ഖാൻ
ബോളിവുഡിൽ ശരീര ഭാരം കുറച്ച് അമ്പരപ്പിച്ച താരങ്ങളിൽ ഒരാളാണ് ആമിർ ഖാൻ. ദംഗൽ സിനിമയ്ക്കായി ശരീര ഭാരം കൂട്ടിയ ആമിർ ഗജിനിക്കായി ശരീര ഭാരം കുറച്ചു. ശരീര ഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ലക്ഷ്യം നേടാൻ ഒരിക്കലും സാധിക്കില്ലെന്ന് നടൻ തറപ്പിച്ചു പറയുന്നു.
"ഞാൻ അഞ്ച് മാസമാണ് മാറ്റിവച്ചത്. ഭക്ഷണക്രമം പ്രധാന പങ്ക് വഹിച്ചു. ശരീര ഭാരം കുറയ്ക്കാൻ വ്യായാമങ്ങൾ മാത്രമേ സഹായിക്കൂവെന്ന് ആളുകൾ കരുതുന്നു. എന്നാൽ ഭക്ഷണക്രമം ശരിയല്ലെങ്കിൽ, നിങ്ങൾ എന്തു ചെയ്തിട്ടും കാര്യമില്ല. ഭക്ഷണക്രമത്തിനാണ് ഒന്നാം സ്ഥാനം. അമ്പത് ശതമാനം ഭക്ഷണക്രമമാണ്. 25 ശതമാനം വ്യായാമവും 25 ശതമാനം വിശ്രമവുമാണ്," 2016-ൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞു.
Also Read: പ്രീഡയബറ്റിസ് ഉള്ളവർ സമൂസ, ചിപ്‌സ് എന്നിവ കഴിക്കരുത്, എന്തുകൊണ്ട്?
ജിമ്മിൽ എത്ര മണിക്കൂർ ചെലവഴിച്ചാലും ഭക്ഷണക്രമം ശ്രദ്ധിച്ചില്ലെങ്കിൽ യാതൊരു പ്രയോജനവും ലഭിക്കില്ലെന്ന് ആമിർ ഖാന്റെ വാക്കുകൾ ഓർമിപ്പിക്കുന്നു. അതുപോലെ പലപ്പോഴും അവഗണിക്കപ്പെടുന്ന വിശ്രമവും അത്രതന്നെ നിർണായകമാണെന്ന് ആമിർ വ്യക്തമാക്കുന്നു. ആമിറിന്റെ 50-25-25 ഫോർമുല ഇന്ന് പല വിദഗ്ധരും ഊന്നിപ്പറയുന്ന കാര്യമാണ്. വെയ്റ്റ് ലിഫ്റ്റിങ്ങിനേക്കാളും മൈലുകൾ ഓടുന്നതിനേക്കാളും അപ്പുറമാണ് ഫിറ്റ്നസ്.
Also Read: ഇൻസുലിൻ എടുത്തശേഷവും ബ്ലഡ് ഷുഗർ ഉയരുന്നത് എന്തുകൊണ്ട്?
ശരീര ഭാരം കുറയ്ക്കാൻ ശാരീരിക പരിശീലനവും ഭക്ഷണശീലങ്ങളും ചേർന്ന ഒരു സമഗ്ര പദ്ധതി ആവശ്യമാണ്. അതിൽ ഭക്ഷണം, ഫിറ്റ്നസ്, വിശ്രമം എന്നിവ ഉൾപ്പെടുന്നുവെന്ന് ബെംഗളൂരുവിലെ ഫോർട്ടിസ് ആശുപത്രിയിലെ ഡയറ്റീഷ്യൻ ഭാരതി കുമാർ പറഞ്ഞു. ആഴ്ചയിൽ ഏതാനും ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുക, പഴങ്ങൾ, പച്ചക്കറികൾ, മെലിഞ്ഞ പ്രോട്ടീൻ, ധാന്യങ്ങൾ എന്നിവ കൊണ്ട് നിങ്ങളുടെ പാത്രം നിറയ്ക്കുക തുടങ്ങിയ ചെറുതും നേടിയെടുക്കാവുന്നതുമായ ലക്ഷ്യങ്ങളിൽ നിന്ന് ആരംഭിക്കാൻ അവർ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us