/indian-express-malayalam/media/media_files/2025/05/10/ccAqzmcTVsQgmrGkUqKT.jpg)
Source: Freepik
സിട്രസ് പഴങ്ങളിലാണ് വിറ്റാമിൻ സി കൂടുതലായുള്ളത്. നാരങ്ങയും ഓറഞ്ചും വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവയ്ക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. എന്നാൽ, വിറ്റാമിൻ സി കൂടുതലുള്ളത് നാരങ്ങയിലാണോ ഓറഞ്ചിലാണോ എന്ന സംശയം പലർക്കുമുണ്ട്.
ശരീരത്തിന് വിറ്റാമിൻ സിയുടെ ആവശ്യമെന്ത്?
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു: വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്നതിനും ഇവ നിർണായകമാണ്.
കൊളാജൻ ഉത്പാദനം: കൊളാജന്റെ ഉത്പാദനത്തിന് വിറ്റാമിൻ സി അത്യാവശ്യമാണ്.
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: വിറ്റാമിൻ സി കോശങ്ങളെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സി കൂടുതൽ ഏതിലാണ്?
വിറ്റാമിൻ സി ഉള്ളടക്കത്തിന്റെ കാര്യത്തിൽ നാരങ്ങയും ഓറഞ്ചും മറ്റു പഴങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) പ്രകാരം, ഒരു ഇടത്തരം നാരങ്ങയിൽ ഏകദേശം 53 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതേസമയം ഒരു ഇടത്തരം ഓറഞ്ചിൽ ഏകദേശം 70 മില്ലിഗ്രാം അടങ്ങിയിരിക്കുന്നു. അങ്ങനെയെങ്കിൽ, വിറ്റാമിൻ സി കൂടുതലുള്ളത് ഓറഞ്ചിലാണ്. എന്നാൽ, നാരങ്ങ അത്ര നല്ലതല്ല എന്നല്ല ഇതിനർത്ഥം. അവയും വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.