/indian-express-malayalam/media/media_files/2025/05/08/Tr0smd4U3ZrhIXypabl6.jpg)
വിദ്യാ ബാലൻ
ബോളിവുഡിലെ മിന്നും താരമാണ് വിദ്യാ ബാലൻ. ശരീര ഭാരം കുറച്ച് ഏവരെയും ഞെട്ടിച്ച നടി കൂടിയാണ് വിദ്യാ ബാലൻ. നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശരീരഭാരം കുറച്ച തന്റെ യാത്രയെക്കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു. മെലിഞ്ഞിരിക്കാൻ ജീവിതം കാലം മുഴുവൻ വളരെയധികം ബുദ്ധിമുട്ടിയിരുന്ന ആളാണ് താനെന്ന് വിദ്യ അഭിമുഖത്തിൽ പറഞ്ഞു.
''എന്റെ ജീവിതകാലം മുഴുവൻ ഞാൻ മെലിഞ്ഞിരിക്കാൻ പാടുപെട്ടു. അതിനായി ഞാൻ ഭ്രാന്തമായി ഡയറ്റ് ചെയ്തു, ഭ്രാന്തമായി വ്യായാമം ചെയ്തു. ചിലപ്പോൾ ശരീരഭാരം കുറയും, പിന്നീട് അത് തിരികെ വരും, ചിലപ്പോൾ അനങ്ങാതെ അങ്ങനെ നിൽക്കും. വർഷങ്ങളോളം, ഞാൻ എന്ത് ചെയ്താലും, എന്റെ ഭാരം വർധിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ചെന്നൈയിൽ അമുറ എന്ന ന്യൂട്രീഷ്യനിസ്റ്റ് ഗ്രൂപ്പിനെ പരിചയപ്പെട്ടത്. ഇത് വീക്കം മാത്രമാണെന്നും ശരിക്കും കൊഴുപ്പല്ലെന്നും അവർ പറഞ്ഞു. വീക്കം മാറ്റാനായി അവരൊരു ഡയറ്റ് നിർദേശിച്ചു,'' വിദ്യാ ബാലൻ പറഞ്ഞു
''എന്റെ ശരീരത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്ന ഈ ഡയറ്റ് എനിക്ക് നന്നായി പ്രവർത്തിച്ചു. അവർ എന്നോട് വ്യായാമം നിർത്താൻ ആവശ്യപ്പെട്ടു. ആ വർഷം മുഴുവൻ ഞാൻ വ്യായാമം ചെയ്തിട്ടില്ല,'' നടി പറഞ്ഞു. വിദ്യാ ബാലൻ ഡയറ്റിൽ ഉൾപ്പെടുത്തിയ ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പച്ചക്കറികൾ: ബ്രൊക്കോളി, കാലെ, ബെൽ പെപ്പർ, കാബേജ്, കോളിഫ്‌ളവർ
പഴങ്ങൾ: ബ്ലൂബെറി, മാതളനാരങ്ങ, മുന്തിരി, ചെറി തുടങ്ങിയ കടും നിറമുള്ള പഴങ്ങൾ.
ആരോഗ്യകരമായ കൊഴുപ്പുകൾ: അവോക്കാഡോ, ഒലിവ് തുടങ്ങിയ കൊഴുപ്പ് കൂടിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
കൊഴുപ്പുള്ള മത്സ്യം: സാൽമൺ, മത്തി എന്നിവ പോഷകസമൃദ്ധമായവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
സുഗന്ധവ്യഞ്ജനങ്ങളും നട്സും: ബദാം, മറ്റ് നട്സുകൾ ഭക്ഷണത്തിൽ ചേർക്കുക. മഞ്ഞൾ, ഉലുവ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ഉപഭോഗം വർധിപ്പിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.