/indian-express-malayalam/media/media_files/2025/05/07/p8BVVa4u2MJAQafY0cpG.jpg)
Source: Freepik
നമ്മുടെയൊക്കെ വീടുകളിൽ സുലഭമായ ഒന്നാണ് ചക്ക. ഉയർന്ന പോഷകഗുണമുള്ളതുകൂടിയാണ് ചക്ക. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്. കൊഴുപ്പ് കുറഞ്ഞതും കൊളസ്ട്രോൾ ഇല്ലാത്തതുമായ ചക്ക ദഹനത്തെ സഹായിക്കുകയും ഊർജം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വേനൽക്കാല ഭക്ഷണത്തിൽ ചക്ക ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
1. ജലാംശം നിലനിർത്തുന്നു
ചക്കയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. വേനൽക്കാല ദിവസങ്ങളിൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. പതിവായി കഴിക്കുന്നത് വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ദ്രാവകങ്ങൾ നിറയ്ക്കാനും നിർജ്ജലീകരണം മൂലമുണ്ടാകുന്ന ക്ഷീണമോ തലവേദനയോ തടയാനും സഹായിക്കും.
2. പ്രതിരോധശേഷി വർധിപ്പിക്കുന്നു
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ചക്ക, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. സീസണൽ അണുബാധകളെയും ജലദോഷം അല്ലെങ്കിൽ പനി പോലുള്ള സാധാരണ വേനൽക്കാല രോഗങ്ങളെയും ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.
3. ദഹനം മെച്ചപ്പെടുത്തുന്നു
ചക്കയിലെ സ്വാഭാവിക നാരുകൾ മലവിസർജനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മലബന്ധം തടയുന്നതിലൂടെയും ദഹനത്തെ സഹായിക്കുന്നു. നല്ല കുടൽ ബാക്ടീരിയകളുടെ വളർച്ചയെയും സഹായിക്കുന്നു.
4. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു
ചക്കപ്പഴം പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം രക്തക്കുഴലുകളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ചക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കാരണം ഗ്ലൈസെമിക് സൂചിക കുറവാണ്. വേനൽക്കാലത്ത് പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ആളുകൾക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.