/indian-express-malayalam/media/media_files/2025/05/06/Scad6UAaKi7uRE9mrhZJ.jpg)
Source: Freepik
ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമം, സമ്മർദം എന്നിവ കാരണം നിരവധി ആളുകൾക്ക് ഉയർന്ന രക്തസമ്മർദം അനുഭവപ്പെടുന്നു. പ്രായഭേദമന്യേ ഏവരെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നായി ബിപി മാറിയിട്ടുണ്ട്. ഇത് നിയന്ത്രിക്കാൻ മരുന്നു കഴിക്കുന്നവരുടെ എണ്ണവും ദിനംപ്രതി ഉയരുന്നുണ്ട്. മരുന്നുകൾക്കു പുറമേ, വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ചും ബിപി കുറയ്ക്കാവുന്നതാണ്.
ബിപി കുറയ്ക്കുന്നതിനുള്ള ഒരു വീട്ടുവൈദ്യത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ഡോ.സന്തോഷിമ. ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തിൽ കാൽ മുതൽ അര സ്പൂൺ വരെ കറുവാപ്പട്ട പൊടിയും രണ്ട് നുള്ള് ശുദ്ധമായ മഞ്ഞൾപ്പൊടിയും ചേർത്ത് രാവിലെ കുടിക്കാം. ദിവസവും കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് അവർ പറഞ്ഞു.
ഇതിനുപുറമെ, ജീരകവും ബിപി കുറയ്ക്കാൻ ഉപയോഗിക്കാം. ജീരകം നന്നായി വറുത്ത് എണ്ണ ചേർക്കാതെ പൊടിച്ചെടുക്കുക. ഈ ജീരകപ്പൊടി ഒരു സ്പൂൺ എടുത്ത് തേനിലോ ചെറുചൂടുള്ള വെള്ളത്തിലോ കലർത്തി കുടിക്കുക. ജീരകത്തിന്റെ ആന്റിഹൈപ്പർടെൻസിവ് ഗുണങ്ങൾ ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. അതിനാൽ, ഈ ജീരക വെള്ളം പതിവായി കുടിക്കുന്നതും ബിപി കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ.സന്തോഷിമ പറഞ്ഞു.
Read More
- ഡയറ്റ് നോക്കേണ്ട, 2 മാസത്തിൽ 4.5 കിലോ കുറയ്ക്കാം; 7 വഴികൾ
- കാൻസർ പോലും വരാം; ഈ 3 പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്ന് ന്യൂട്രീഷ്യനിസ്റ്റ്
- വ്യായാമം ചെയ്യേണ്ട, 1 മാസം കൊണ്ട് 5 കിലോ കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ കഴിക്കൂ
- ബ്ലഡ് ഷുഗർ നിയന്ത്രിക്കും, കുടൽ, ഹൃദയാരോഗ്യം വർധിപ്പിക്കും; വേനൽക്കാലത്ത് വെള്ളരിക്ക കഴിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.