/indian-express-malayalam/media/media_files/2025/03/14/bZeXzQSPxHpnB93AX1y1.jpg)
Source: Freepik
Weight Loss Tips: ഭക്ഷണനിയന്ത്രണത്തിൽ മാത്രം മാറ്റം വരുത്തി ശരീര ഭാരം കുറയ്ക്കാൻ കഴിയില്ലെന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്. എന്നാൽ, ചില ഭക്ഷണങ്ങൾ ശരിയായ രീതിയിലും സ്ഥിരമായും കഴിച്ചാൽ കൊഴുപ്പ് എരിച്ചു കളയാൻ സഹായിക്കും. ആസക്തി നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിലൂടെയും ശരീര ഭാരം നിയന്ത്രിക്കുന്നു.
ഈ ഭക്ഷണങ്ങൾ കൊണ്ട് മാത്രം ശരീര ഭാരം കുറയ്ക്കാമെന്ന് ഇതിനർത്ഥമില്ല. എന്നാൽ, അളവ് നിയന്ത്രിച്ചും ശരിയായ സമയത്തിലും ഇവ കഴിക്കുന്നതിലൂടെ വ്യായാമം ഇല്ലാതെ തന്നെ 1 മാസം കൊണ്ട് 5 കിലോ കുറയ്ക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
1. ഫോക്‌സ്‌ടെയിൽ മില്ലറ്റ്
എല്ലാ മില്ലറ്റുകളും ഒരുപോലെ പ്രവർത്തിക്കില്ല. എന്നാൽ ഫോക്‌സ്‌ടെയിൽ മില്ലറ്റ് കുറഞ്ഞ ഗ്ലൈസെമിക് സൂചികയ്ക്കും ഉയർന്ന സംതൃപ്തി മൂല്യത്തിനും പേരുകേട്ടതാണ്. ക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുകയും വിശപ്പ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ ഭക്ഷണമാണ്. ഒരു ദിവസം ഒരു നേരത്തെ ഭക്ഷണത്തിന് പകരം ഒരു ചെറിയ പാത്രം വേവിച്ച ഫോക്‌സ്‌ടെയിൽ മില്ലറ്റ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യും.
2. ഏത്തയ്ക്ക പൊടി
ഏത്തപ്പഴം കലോറി സമ്പുഷ്ടമാണെങ്കിലും, ഏത്തയ്ക്ക പൊടിച്ചത് കൊഴുപ്പിനെ ചെറുക്കാനുള്ള ശക്തമായ ഒരു മരുന്നാണ്. ഇതിൽ പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നില്ല, കൂടാതെ നല്ല കുടൽ ബാക്ടീരിയകളെ വളർത്താൻ സഹായിക്കുന്നു. ഇവ രണ്ടും ശരീരഭാരം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്. രാവിലെ കഴിക്കുന്ന സ്മൂത്തികളിൽ ഒരു സ്പൂൺ ഏത്തയ്ക്ക പൊടി ചേർക്കുകയോ ഉച്ചഭക്ഷണത്തിന് മുമ്പ് ബട്ടർ മിൽക്കിൽ കലർത്തി കഴിക്കുകയോ ചെയ്യുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും, പ്രത്യേകിച്ച് തുടകളിലും വയറിനുചുറ്റിലും.
3. കരിഞ്ചീരകം
കരിഞ്ചീരകം അണുബാധകളെ ചെറുക്കുക മാത്രമല്ല, കൊഴുപ്പിനെയും ചെറുക്കുന്നു. ഈ ചെറിയ സീഡ്സ് ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുറയ്ക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് ഒരു നുള്ള് കരിഞ്ചീരകം പൊടി ചെറുചൂടുള്ള വെള്ളത്തിൽ ചേർത്തു കുടിക്കുന്നത് 3-4 ആഴ്ചകൾക്കുള്ളിൽ ശരീരഭാരം കുറയാൻ സഹായിക്കും.
4. കുതിർത്ത ഉലുവ
വിശപ്പ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും കൊഴുപ്പ് ആഗിരണം വൈകിപ്പിക്കുന്നതിനും കുതിർത്ത ഉലുവ കഴിക്കുന്നത് സഹായിക്കുന്നു. കൊഴുപ്പ് സംഭരണം മന്ദഗതിയിലാക്കുകയും ആസക്തിയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനുമായി രാവിലെ വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.