/indian-express-malayalam/media/media_files/2025/05/03/1CrGRpFfBHaXSQTdh0yB.jpg)
Source: Freepik
മനുഷ്യശരീരത്തിൽ കരൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു, കൊഴുപ്പുകളെ വിഘടിപ്പിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നതിലൂടെ ദഹനത്തിലും കരൾ നിർണായക പങ്ക് വഹിക്കുന്നു. തെറ്റായ ചില ജീവിതശൈലികൾ കരളിന്റെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് ഫാറ്റി ലിവർ തടയാൻ സഹായിക്കും. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നത് കരളിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
1. അവോക്കാഡോയോടൊപ്പം പംപ്കിൻ സീഡ്സ്
പംപ്കിൻ സീഡ്സ് അവോക്കാഡോയുമായി ചേർത്ത് കഴിക്കുന്നത് കരളിന് അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നു. ഫാറ്റി ലിവർ രോഗം (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അല്ലെങ്കിൽ NAFLD) തടയുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ലക്ഷ്യമിടുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ അവോക്കാഡോ സമ്പുഷ്ടമാണ്.
കരളിനെ വിഷവിമുക്തമാക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ഗ്ലൂട്ടത്തയോണും ഇതിൽ അടങ്ങിയിട്ടുണ്ട്. പംപ്കിൻ സീഡ്സിൽ മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കരൾ വീക്കം കുറയ്ക്കാൻ സഹായിക്കും. കരൾ കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കുന്ന വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
2. ഒലിവ് ഓയിൽ ചേർത്ത സ്പിനച്
ഇവ രണ്ടും കരളിന്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു. സ്പിനചിൽ ക്ലോറോഫിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കും. കരൾ എൻസൈമിന്റെ അളവ് മെച്ചപ്പെടുത്തുന്ന നൈട്രേറ്റുകളും ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിൽ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ നിറഞ്ഞിരിക്കുന്നു. കരൾ വീക്കം കുറയ്ക്കുന്ന ഒലിയോകാന്തൽ പോലുള്ള ആന്റി ഇൻഫ്ലാമേറ്ററി സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
3. ബ്ലാക്ക് ബീൻ
കരൾ രോഗം തടയാനോ നിയന്ത്രിക്കാനോ ബ്ലാക്ക് ബീനിന് കഴിയും. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന ലയിക്കുന്ന നാരുകൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിൽ പ്രധാനമാണ്.
4. ഡാർക്ക് ചോക്ലേറ്റ്
എപികാടെച്ചിൻ, കാറ്റെച്ചിൻ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഇവ കരൾ കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മർദവും വീക്കവും കുറയ്ക്കുന്നു. ചെറിയ അളവിൽ ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം.
5. ബദാമും കശുവണ്ടിയും
സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ ബദാമും കശുവണ്ടിയും കഴിക്കുന്നത് ഫാറ്റി ലിവർ തടയാൻ സഹായിക്കും. ഇവ രണ്ടിലും മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് മോശം കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും ഫാറ്റി ലിവർ നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.