scorecardresearch

2 മാസത്തിനുള്ളിൽ വയർ കുറയ്ക്കാം; ഈ രീതിയിൽ ഭക്ഷണം കഴിക്കൂ

പട്ടിണി കിടന്നോ, ലഘുവായ ഭക്ഷണം കഴിച്ചോ അല്ല, മറിച്ച് രുചികരമായ ചില ഭക്ഷണങ്ങൾ കഴിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാം

പട്ടിണി കിടന്നോ, ലഘുവായ ഭക്ഷണം കഴിച്ചോ അല്ല, മറിച്ച് രുചികരമായ ചില ഭക്ഷണങ്ങൾ കഴിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാം

author-image
Health Desk
New Update
health

Source: Freepik

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഏറ്റവും അധികം കഷ്ടപ്പെടുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനായിരിക്കും. പേശികളെ വളർത്താനും, അധിക ഭാരം കുറയ്ക്കാനും നിങ്ങൾക്ക് സാധിച്ചേക്കും. പക്ഷേ, അപ്പോഴും വയറിലെ കൊഴുപ്പ് വിടാതെ നിങ്ങളെ പിന്തുടരുന്നുണ്ടാകും. എന്നാൽ, ചില ഭക്ഷണങ്ങൾ കഴിച്ചാൽ വയറിലെ കൊഴുപ്പ് കുറയ്ക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ചിലർക്കെങ്കിലും കഴിയില്ല. 

Advertisment

ഇൻസ്റ്റാഗ്രാമിൽ ജോഷിയഫിസിക് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഫിറ്റ്നസ് പരിശീലകൻ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. വർഷങ്ങളോളം ഡയറ്റുകളും വ്യായാമങ്ങളും പരീക്ഷിച്ചതിന് ശേഷമാണ്, വെറും രണ്ട് മാസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം അദ്ദേഹം മനസിലാക്കിയത്. 

പട്ടിണി കിടന്നോ, ലഘുവായ ഭക്ഷണം കഴിച്ചോ അല്ല, മറിച്ച് രുചികരമായ ചില ഭക്ഷണങ്ങൾ കഴിച്ച് വയറിലെ കൊഴുപ്പ് കുറച്ചതിനെക്കുറിച്ചാണ് അദ്ദേഹം ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചത്. വെറും രണ്ട് മാസത്തിനുള്ളിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിച്ച ഭക്ഷണങ്ങളെക്കുറിച്ച് ജോസിയ പരിചയപ്പെടുത്തി. ആരോഗ്യകരമായ ഭക്ഷണം എന്നത് പ്രോട്ടീനുകൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയാൽ നിറഞ്ഞതാണ്. പോഷകസമൃദ്ധമായ, ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ കാർബ് ഭക്ഷണങ്ങൾ കഴിക്കുക, കൊഴുപ്പ് കുറയുന്ന ഘട്ടത്തിൽ പ്രതിദിനം ഏകദേശം 1,500 കലോറി കഴിക്കാൻ അദ്ദേഹം നിർദേശിച്ചു. 

കൊഴുപ്പ് കുറയ്ക്കാൻ പ്രോട്ടീൻ കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ട്യൂണ, ചിക്കൻ, ടർക്കി, സാൽമൺ, മുട്ട, ഗ്രീക്ക് യോഗർട്ട് തുടങ്ങിയ പ്രോട്ടീനുകളാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒമേഗ-3 ഫാറ്റി ആസിഡുകൾക്കായി സാൽമൺ കഴിക്കുക. മാംസ ഓപ്ഷനുകൾക്ക്, ചിക്കൻ, ടർക്കി എന്നിവയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഗ്രീക്ക് യോഗർട്ട് പ്രോട്ടീൻ സമ്പുഷ്ടമായ ഒരു ഉറവിടമാണ്. മുട്ടകൾ മറ്റൊരു പ്രധാന ഭക്ഷണമാണ്. ഇത് കൂടുതൽ നേരം വയറു നിറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

സ്പിനച്, ലെറ്റിയൂസ്‌,  വെള്ളരി, സെലറി തുടങ്ങിയ പച്ചക്കറികൾ കലോറി കുറഞ്ഞതും പോഷകസമൃദ്ധവുമാണ്. വാഴപ്പഴം ഊർജം പകരുന്നതാണ്. മധുരക്കിഴങ്ങ്, സ്ട്രോബെറി, തണ്ണിമത്തൻ, ആപ്പിൾ, മിക്സഡ് ബെറികൾ തുടങ്ങിയ പഴങ്ങൾ അധിക കലോറി നൽകാതെ പോഷകസമൃദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: