/indian-express-malayalam/media/media_files/2025/05/02/dGDU4wbaPtKCYVwCW0Kl.jpg)
മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്
സ്ത്രീ-പുരുഷ ഭേദമന്യേ പലരും പൈൽസ് അഥവാ മൂലക്കുരു മൂലം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. മൂലക്കുരുവെന്ന് പൊതുവേ ഇത് ആളുകൾക്കിടയിൽ അറിയപ്പെടുന്നു. ഒരേ സ്ഥലത്ത് കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നതാണ് മൂലക്കുരു വരുന്നതിനുള്ള പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
പൈൽസ് രണ്ടുതരത്തിലാണുള്ളത്. ഇന്റേണൽ പൈൽസും എക്സ്റ്റേണൽ പൈൽസും. മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങിൽ പൈൽസ് രൂപപ്പെടുന്ന അവസ്ഥയെയാണ് ഇന്റേണൽ പൈൽസ്. പലപ്പോഴും വേദന ഉണ്ടാകാറില്ല. മലദ്വാരത്തിനുചുറ്റുമുള്ള ചർമത്തിൽ രൂപപ്പെടുന്ന പൈൽസാണ് എക്സ്റ്റേണൽ പൈൽസ്. കടുത്തവേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇത് കാരണമാകും.
ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ സിസ്റ്റുകൾ പോലെ ഗുരുതരമായ സങ്കീർണതകൾക്ക് മൂലക്കുരു കാരണമാകുമെന്ന് ഡോ. ജയരൂപ പറഞ്ഞു. മലബന്ധം, മലദ്വാരത്തിലെ പരുക്കുകൾ, അമിതവണ്ണം എന്നിവയും പൈൽസിന് കാരണമാകുമെന്ന് അവർ പറഞ്ഞു. തുടക്കത്തിലാണെങ്കിൽ പൈൽസ് ചികിത്സയ്ക്കായി വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഇതിനായി വീട്ടിൽ തയ്യാറാക്കിയ ഒരു കഷായം കുടിക്കാവുന്നതാണെന്ന് അവർ വ്യക്തമാക്കി.
മണി തക്കാളി, കടുക്ക, പെരുംജീരകം, സെവിയം, കറുത്ത ഉണക്ക മുന്തിരി എന്നിവയാണ് കഷായം തയ്യാറാക്കാനായി വേണ്ടത്. ആദ്യം തന്നെ ഇവയെല്ലാം പൊടിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ 200 മില്ലി ലിറ്റർ വെള്ളം എടുത്ത് തിളപ്പിക്കുക. ചൂടായിക്കഴിഞ്ഞാൽ ഇതിലേക്ക് 5 ഗ്രാം പൊടി ചേർത്ത് ഇളക്കുക. ഏകദേശം 15 മിനിറ്റ് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. രാവിലെയും വൈകുന്നേരവും ഭക്ഷണത്തിന് മുമ്പായി കുടിക്കുക.
ഈ കഷായം പതിവായി കുടിക്കുന്നത് പൈൽസ് പോലുള്ള പ്രശ്നങ്ങൾ മാത്രമല്ല, മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിവയും ഒഴിവാക്കുമെന്ന് ഡോ.ജയരൂപ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us