/indian-express-malayalam/media/media_files/2025/03/21/RRijUyfKYZcBzUemd12f.jpg)
Source: Freepik
Weight Loss Tips: ശരീര ഭാരം കുറയ്ക്കാൻ സഹായകരമായ ടിപ്‌സുകൾ ഫിറ്റ്നസ് പരിശീലക മഹ്താബ് ഏകയ് ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ താൻ ശരീര ഭാരം 9 കിലോ കുറച്ചുവെന്ന് അവർ പറഞ്ഞിരുന്നു. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ തന്നെ സഹായിക്കുന്ന 7 മാർഗങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചിട്ടുണ്ട്.
1. കൊഴുപ്പ് കുറയ്ക്കാൻ കലോറി കുറവായിരിക്കണം
ഇതിനർത്ഥം, കൊഴുപ്പ് എരിച്ചുകളയുന്നതിനെക്കാൾ നല്ലത് കുറച്ച് കലോറി കഴിക്കുക എന്നാണ്.
2. പഴങ്ങൾ തടികൂട്ടില്ല
അതിൽ പഞ്ചസാരയുണ്ട്, പക്ഷേ നാരുകളും പോഷകങ്ങളും ഉണ്ട്.
3. കാർഡിയോ ഒരു മാജിക്കല്ല
കൊഴുപ്പ് കുറയ്ക്കുന്നതിന് കാർഡിയോ മികച്ചതോ മോശമോ അല്ല. പ്രധാനം മൊത്തത്തിലുള്ള കലോറി കുറവായിരിക്കുക എന്നതാണ്.
4. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീര ഭാരം കുറയ്ക്കില്ല
30 ഗ്രാമിൽ കൂടുതൽ പ്രോട്ടീൻ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് നിങ്ങൾക്ക് വയറു നിറഞ്ഞതായി തോന്നാനും ദിവസം മുഴുവൻ വിശപ്പ് കുറയ്ക്കാനും സഹായിക്കും.
5. കൊഴുപ്പ് കുറയ്ക്കാൻ ചോറ്, ബ്രെഡ് അല്ലെങ്കിൽ മറ്റ് കാർബോഹൈഡ്രേറ്റ് എന്നിവ ഉപേക്ഷിക്കേണ്ടതില്ല
കലോറി കുറവുള്ളിടത്തോളം, കുറ്റബോധമില്ലാതെ അവ ആസ്വദിക്കാനും ഫലങ്ങൾ കാണാനും കഴിയും.
6. ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റുകളുടെയോ കൊഴുപ്പുകളുടെയോ അളവ് ട്രാക്ക് ചെയ്യേണ്ടതില്ല
നല്ല ഫലം ലഭിക്കാൻ കലോറിയും പ്രോട്ടീനും മതി.
7. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് തടി കുറയ്ക്കാനുള്ള മാന്ത്രികമല്ല
ഭക്ഷണം കഴിക്കാനുള്ള സമയപരിധി നിശ്ചയിക്കുക. ശരീരം കൊഴുപ്പ് കത്തിക്കുന്ന സമയ പരിധിക്കുള്ളിൽ കൂടുതൽ കലോറി കഴിച്ചാലും ശരീര ഭാരം കൂടും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ബ്ലഡ് ഷുഗർ ഉയരും; രാത്രി 8 മണിക്കുശേഷം ഭക്ഷണം കഴിക്കരുതെന്ന് ഡോക്ടർ
- ഡയറ്റില്ല, വ്യായാമമില്ല; വിദ്യാ ബാലൻ കുറച്ചത് 10 കിലോ; പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടി
- ചിയ സീഡ്സ് ദിവസവും കഴിക്കാമോ? ഒഴിവാക്കേണ്ടവർ ആരൊക്കെ?
- ദിവസത്തിൽ രണ്ടുനേരം മാത്രം ഭക്ഷണം, അത്താഴം രാത്രി 7.30 ന്; 60-ാം വയസിൽ വണ്ണം കുറച്ച് ഫറാ ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.