/indian-express-malayalam/media/media_files/7nXkjg23JWR7WndVDv0h.jpg)
ചിത്രം: പെക്സൽസ്
ഭക്ഷണം കഴിച്ചശേഷം ബാക്കിയുള്ള ആഹാര സാധനങ്ങൾ വീണ്ടും കഴിക്കുന്നത്, ഭക്ഷണം പാഴാക്കുന്നത് പരിഹരിക്കാനും പണം ലാഭിക്കാനുമുള്ള മികച്ച മാർഗമാണ്. എന്നാൽ ഇത്തരത്തിൽ അവശേഷിക്കുന്ന ഭക്ഷണം കഴിക്കുന്നത് അപകടമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭക്ഷണം, കഴിക്കാനായി പുറത്തെടുക്കുന്ന സമയം പരിസ്ഥിതിയിലെ ബാക്ടീരിയകളുമായി സമ്പർക്കം പുലർത്തുന്നു. ഈ ഭക്ഷണങ്ങൾ വീണ്ടും ശരിയായി സംഭരിക്കുകയോ ചൂടാക്കുകയും ചെയ്യാത്ത സാഹചര്യങ്ങളിൽ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു.
എന്നാൽ, അവശേഷിക്കുന്ന ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇതിനർത്ഥമില്ല. ശരിയായ സുരക്ഷാ മാർഗങ്ങൾ പാലിക്കുന്നതിലൂടെ, ഈ ഭക്ഷണങ്ങൾ വീണ്ടും ഉപയോഗിക്കാം.
അടുക്കളകളയിലും ഭക്ഷണങ്ങളിലും ഉൾപ്പെടെ എല്ലായിടത്തും ബാക്ടീരിയകൾ ഉണ്ടെന്ന വസ്ഥുത തിരിച്ചറിയണം. ഭക്ഷണം കേടാകാൻ കാരണമാകുന്ന ബാക്ടീരിയകൾ ശരിയായ പോഷകങ്ങളും ഈർപ്പവും താപനിലയും ഉപയോഗിച്ച് അതിവേഗം വളരും. ചിലത് 20 മിനിറ്റിനുള്ളിൽ ഇരട്ടിയാകും.
അതിനാൽ, ശേഷിക്കുന്ന ഭക്ഷണങ്ങൾ പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിലേക്കോ ഫ്രീസറിലേക്കോ മാറ്റേണ്ടത് പ്രധാനമാണ്. 5°സെൽഷ്യസിൽ കൂടുതൽ നേരം പുറത്തിരിക്കുന്ന ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമല്ല. പുറത്തിരിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ നന്നായി അടച്ചും, ക്ളിംഗ് ഫിലിമും എയർടൈറ്റ് ലിഡുകളും ഉപയോഗിച്ച് വായുകടക്കാത്ത രീതിയിൽ കവർ ചെയ്യുന്നതും ഗുണകരമാണ്. കാരണം, ഭൂരിഭാഗം രോഗകാരികളായ ബക്ടീരിയകൾക്കും വളരാൻ ഓക്സിജൻ ആവശ്യമാണ്.
 
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണ അവശേഷിപ്പുകൾ, രണ്ടു ദിവസത്തിനകം കഴിക്കണം. കാരണം അല്ലാത്തപക്ഷം ഇവയിൽ ദോഷകരമായ ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ട്. ഇൻഫ്ലുവൻസ പോലുള്ള അവസ്ഥകൾക്ക് കാരണമാകുന്ന ലിസ്റ്റീരിയ പോലുള്ള രോഗകാരികൾ ശീതീകരിച്ച താപനിലയിൽ പോലും വളരാൻ സാധ്യതയുണ്ട്. അതിനാൽ കഴിച്ച ശേഷം അവശേഷിക്കുന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ രണ്ടു ദിവസത്തിൽ കൂടുതൽ സൂക്ഷിക്കരുത്. എന്നാൽ -18 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഫ്രീസുചെയ്താൽ മൂന്നു മാസംവരെ ഭക്ഷണം സൂക്ഷിക്കാനാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us