/indian-express-malayalam/media/media_files/2025/05/01/NIpQWlLb8HYMmKUyC0La.jpg)
സിമ്രാൻ പൂനിയ
Weight Loss Tips: ശരീര ഭാരം കുറച്ച് ഞെട്ടിച്ച നിരവധി സെലിബ്രിറ്റികളുണ്ട്. ഇതിൽ പലരുടെയും ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര പലർക്കും പ്രചോദനവുമായിട്ടുണ്ട്. വണ്ണം കുറയ്ക്കുകയെന്നത് അസാധ്യമായ കാര്യമല്ല എന്നതിന്റെ തെളിവാണ് ഹെൽത്ത് ആൻഡ് ബ്യൂട്ടി ഇൻഫ്ലുവൻസർ സിമ്രാൻ പൂനിയയുടെ കഥ. 2020ൽ ശരീര ഭാരം 130 കിലോ എത്തിയപ്പോൾ പടികൾ കയറാൻ പോലും സിമ്രാൻ ബുദ്ധിമുട്ടി. പിന്നീട് കഠിനമായ പ്രയത്നത്തിലൂടെ ശരീര ഭാരം 60 കിലോയായി കുറച്ചു.
ഷുഗർ ഉപേക്ഷിക്കുക, പുകവലി ഉപേക്ഷിക്കുക, ദിവസേനയുള്ള നടത്തം തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലിയാണ് തനിക്ക് ശരീര ഭാരം കുറയ്ക്കാൻ ഗുണം ചെയ്തതെന്ന് സിമ്രാൻ പറയുന്നു. കുട്ടിക്കാലം മുതൽ അമിതവണ്ണം സിമ്രാന്റെ ജീവിതത്തെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിൽ പലരിൽനിന്നും കളിയാക്കലുകൾ നേരിടേണ്ടി വന്നു. 2020-ൽ ബാലിയിലേക്ക് യാത്ര പോയപ്പോഴാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടായത്.
അവിടെവച്ച് പടികൾ കയറാൻ സിമ്രാൻ വളരെയധികം ബുദ്ധിമുട്ടി. അന്ന് ശരീര ഭാരം കുറയ്ക്കാൻ തീരുമാനിച്ചു. പിന്നീട്, എല്ലാ ദിവസവും മുത്തച്ഛനൊപ്പം നടക്കാൻ തുടങ്ങി. തുടക്കത്തിൽ, 700 മീറ്റർ മാത്രമേ നടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ, ക്രമേണ ദൂരം ഒരു കിലോമീറ്ററായി ഉയർത്തി. തീവ്രമായ വ്യായാമങ്ങളിലേക്ക് തിടുക്കം കൂട്ടാതെ ക്ഷമയോടെ കാത്തിരുന്ന് പതിയെ മറ്റു വ്യായാമങ്ങളിലേക്ക് കൂടി ശ്രദ്ധ തിരിച്ചു. കാർഡിയോയ്ക്ക് ആയിരുന്നു വ്യായാമങ്ങളിൽ പ്രധാന ശ്രദ്ധ കൊടുത്തത്.
''ഞാൻ ചെയ്ത പ്രധാന വ്യായാമം കാർഡിയോ ആയിരുന്നു. എനിക്ക് 130 കിലോഗ്രാം ഭാരമുണ്ടായിരുന്നു, ആ ഭാരം കൊണ്ട് ദീർഘദൂരം നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. ആദ്യ ദിവസം 700 മീറ്റർ മാത്രമേ നടക്കാൻ കഴിഞ്ഞുള്ളൂ. പെട്ടെന്ന് ഞാൻ ക്ഷീണിതയായി. അടുത്ത ദിവസം എനിക്ക് ഒരു കിലോമീറ്റർ നടക്കാൻ കഴിഞ്ഞു. ഇതെല്ലാം പതിയെ ക്ഷമയോടെ കാത്തിരുന്നതുകൊണ്ട് നടന്നതാണ്. കാരണം അത്രയും ഭാരമുള്ള എനിക്ക് ദീർഘദൂരം ഓടാനോ ജോഗിങ്ങിനോ കഴിയില്ല. കൂടാതെ, അത്രയും ഭാരവുമായി ഓടുന്നത് സന്ധികളുടെ ആരോഗ്യത്തിന് നല്ലതല്ല ”സിമ്രാൻ വീഡിയോയിൽ പറഞ്ഞു.
ഒരു സമയത്ത് നടത്തവും ഓട്ടവും തനിക്ക് വെറുപ്പായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ പുതിയ ഫിറ്റ്നസ് രീതിയോട് തനിക്ക് പ്രണയമാണെന്നും സിമ്രാൻ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us