scorecardresearch

ബ്ലഡ് ഷുഗർ നിയന്ത്രിക്കാം, പേരയില ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കൂ

പേരയില ഇട്ട വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

പേരയില ഇട്ട വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

author-image
Health Desk
New Update
health

Source: Freepik

പേരയ്ക്ക ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞൊരു പഴമാണ്. ഈ പഴം വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. പേരയ്ക്ക പോലെ തന്നെ, പേരയിലയ്ക്കും ആരോഗ്യ ഗുണങ്ങളുണ്ട്. ദഹനത്തിന് മുതൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻവരെ പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കും. പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നൂറ്റാണ്ടുകളായി പേരയ്ക്കയും പേരയിലകളും ഉപയോഗിച്ചുവരുന്നു. ഇവ രണ്ടും വിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള മികച്ച പ്രകൃതിദത്ത പരിഹാരങ്ങളാണ്. പേരയില ഇട്ട വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.

Advertisment

1. കരളിന്റെ ആരോഗ്യത്തിന് മികച്ചത്

പേരയില ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുകയും, കൊഴുപ്പ് എരിച്ചു കളയുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, അതേസമയം കരളിൽ കൊഴുപ്പ് ഉണ്ടാകുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഫാറ്റി ലിവറിന്റെ സാധ്യത തടയുന്നു.

2. ഗർഭധാരണ സാധ്യത വർധിപ്പിക്കുന്നു

ക്വെർസെറ്റിൻ, വിറ്റാമിൻ സി എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ പേരയിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യുൽപാദന കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തുരത്താൻ സഹായിക്കുന്നു.

3. ദഹനത്തെ സഹായിക്കുന്നു

എല്ലാ ദഹന പ്രശ്‌നങ്ങൾക്കുമുള്ള ഒരു പരിഹാരമാണ് പേരയില വെള്ളം. പേരയിലകളിൽ ആന്റി ബാക്ടീരിയൽ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കുടലിലെ ദോഷകരമായ ബാക്ടീരിയകളെ തടയുന്നു.

Advertisment

4. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

പേരയില രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് അറിയപ്പെടുന്നു, ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. ഇലകളിൽ ഫ്ലേവനോയ്ഡുകളും ടാനിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. പേരയില ചായ പതിവായി കുടിക്കുന്നത് പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും.

4. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

പേരയിലയിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ രക്തക്കുഴലുകളെ സംരക്ഷിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.

5. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

പേരയില ചായ ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും ആസക്തികളെ നിയന്ത്രിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്തുന്നതിനും ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുന്നതിനും ദിവസത്തിൽ രണ്ടുതവണ പേരയില ചായ കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: