scorecardresearch

Weight Loss: 6 ആഴ്ച കൊണ്ട് 6 കിലോ കുറയ്ക്കാം; ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ

Weight Loss Tips: കലോറി കുറവുള്ള ഭക്ഷണം കഴിക്കുക, ശരീരത്തിന് ജലാംശം നൽകുക, ശരിയായ സമയത്ത് ഉറങ്ങുക, വ്യായാമം ചെയ്യുക എന്നിവയൊക്കെ ശരീര ഭാരം കുറയ്ക്കാൻ ആവശ്യമാണ്

Weight Loss Tips: കലോറി കുറവുള്ള ഭക്ഷണം കഴിക്കുക, ശരീരത്തിന് ജലാംശം നൽകുക, ശരിയായ സമയത്ത് ഉറങ്ങുക, വ്യായാമം ചെയ്യുക എന്നിവയൊക്കെ ശരീര ഭാരം കുറയ്ക്കാൻ ആവശ്യമാണ്

author-image
Health Desk
New Update
health

Source: Freepik

Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ സമയമെടുക്കും. അതിനായുള്ള യാത്രയിൽ ക്ഷമ, സ്ഥിരത, പ്രചോദനം, ശരിയായ തിരഞ്ഞെടുപ്പുകൾ എന്നിവ ആവശ്യമാണ്. കലോറി കുറവുള്ള ഭക്ഷണം കഴിക്കുക, ശരീരത്തിന് ജലാംശം നൽകുക, ശരിയായ സമയത്ത് ഉറങ്ങുക, വ്യായാമം ചെയ്യുക എന്നിവയൊക്കെ ശരീര ഭാരം കുറയ്ക്കാൻ ആവശ്യമാണ്. സ്ട്രെങ്ത് ട്രെയിനിങ് പേശികളെ വളർത്തുന്നതിനും കൊഴുപ്പ് എരിച്ചു കളയുന്നതിനും സഹായിക്കുന്നു.

Advertisment

ചിലപ്പോഴൊക്കെ ഇവയെല്ലാം ചെയ്തിട്ടും ശരീര ഭാരം കുറയ്ക്കാൻ വളരെയധികം സമയം വേണ്ടിവരും. അടുത്തിടെ ഫിറ്റ്നസ് കോച്ച് സാറ പ്രെസ്റ്റൺ താൻ ശരീര ഭാരം കുറച്ചത് എങ്ങനെയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിങ്ങളെ നിരാശപ്പെടുത്തുന്നുണ്ടെങ്കിൽ പുതിയൊരു മാർഗം സ്വീകരിക്കേണ്ട സമയമാണിത്. ശരീര ഭാരം കുറയ്ക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടതില്ലെന്ന് അവർ പറഞ്ഞു.

വെറും 6 ആഴ്ചയ്ക്കുള്ളിൽ ഏകദേശം 6 കിലോയാണ് സാറ കുറച്ചത്. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ തന്നെ സഹായിച്ച 3 കാര്യങ്ങളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്. 

1. ശരിയായ ഭക്ഷണം കഴിക്കുക

ശരിയായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ ബാലൻസ് ആക്കും.  ഊർജ്ജം നൽകും, കോർട്ടിസോളിനെ നിയന്ത്രിക്കും, പേശി വളർത്തും, കൊഴുപ്പ് കത്തിച്ചുകളയും.

Advertisment

2. ശരിയായ വ്യായാമങ്ങൾ ചെയ്യുക

ക്ലാസസ്, പൈലേറ്റ്സ്, റാൻഡം ഓൺലൈൻ വ്യായാമങ്ങൾ എന്നിവ രസകരമാണ്, പക്ഷേ അവ കൊണ്ട് വളരെ അപൂർവമായേ പ്രയോജനം ലഭിക്കൂ. ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യമായ വ്യായാമങ്ങൾ ചെയ്യുക.

3. സമ്മർദം നിയന്ത്രിക്കുക

സമ്മർദം കൂടുമ്പോൾ കോർട്ടിസോൾ അധികമായി ഉത്പാദിപ്പിക്കും. ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് ശരീര ഭാരം കുറയ്ക്കുന്നതിനെ ബുദ്ധിമുട്ടിലാക്കും. ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടിസോള്‍ ഉത്കണ്ഠയ്ക്കും വിഷാദത്തിനും ശരീരഭാരം കൂടുന്നതിനും കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: