/indian-express-malayalam/media/media_files/2025/04/29/AiDcl2nsRkqaGmvSTI3N.jpg)
Source: Freepik
വയറിലെ കൊഴുപ്പ് കുറച്ച് ഫ്ലാറ്റ് ആക്കുകയെന്നത് പലരും നേരിടുന്നൊരു വെല്ലുവിളിയാണ്. പക്ഷേ, അതൊരിക്കലും അസാധ്യമായൊരു കാര്യമല്ല. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഭംഗിയാക്കി മാറ്റാനും ശ്രമിക്കുമ്പോൾ ആളുകൾ ചെയ്യുന്ന ഒരു സാധാരണ തെറ്റിനെക്കുറിച്ച് ഫിറ്റ്നസ് പരിശീലകയായ റെഗ്ഗി മഖാന ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്യുന്നത് ഇന്ന് തന്നെ നിർത്തൂവെന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. പരന്ന വയർ ലക്ഷ്യമിട്ടുകൊണ്ട് ക്രഞ്ചസ് ചെയ്യുന്ന നിരവധിപേരെ താൻ ജിമ്മിൽ കണ്ടിട്ടുണ്ടെന്നും അതൊരിക്കലും നല്ലൊരു പോംവഴിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രമിക്കുന്നവർ ചെയ്യുന്ന തെറ്റും ഇതാണ്. വയറിലെ കൊഴുപ്പ് എന്നത് മധ്യഭാഗത്ത് അടിഞ്ഞുകൂടിയ ശരീരത്തിലെ കൊഴുപ്പാണ്. ക്രഞ്ചസ് വയറിലെ കൊഴുപ്പ് കുറയ്ക്കില്ല. വെയ്റ്റ് ട്രെയിനിങ്, കാർഡിയോ, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം എന്നിവ സംയോജിപ്പിക്കുന്നതാണ് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
എപ്പോഴും ക്ഷമയോടെ കാത്തിരിക്കുക. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടാൻ സമയമെടുത്തു, അത് ഒഴിവാക്കാനും സമയമെടുക്കുമെന്നും അദ്ദേഹം നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.