scorecardresearch

Weight Loss: 3 മാസത്തിനുള്ളിൽ വണ്ണം കുറയ്ക്കാം, ഇതാ 3 ടിപ്‌സുകൾ

Weight Loss Tips: മൂന്ന് മാസത്തിനുള്ളിൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്

Weight Loss Tips: മൂന്ന് മാസത്തിനുള്ളിൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്

author-image
Health Desk
New Update
health

Source: Freepik

Weight Loss Tips: ശരിയായ ഭക്ഷണക്രമത്തിലടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ രീതിയിൽ ശരീര ഭാരം കുറയ്ക്കാൻ സാധിക്കും. ശരീരഭാരം കുറയ്ക്കാൻ ക്ഷമയും സ്ഥിരതയും ആവശ്യമാണ്. ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാനും ശരിയായ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിച്ച് ശരീരത്തെ ആരോഗ്യകരമായ രീതിയിൽ നിലനിർത്താനും സാധിക്കണം. 

Advertisment

അടുത്തിടെ, ഒരു ഫിറ്റ്നസ് പരിശീലകൻ മൂന്ന് മാസത്തിനുള്ളിൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരുന്നു. ശരീരത്തിലെ കൊഴുപ്പ് വളരെ വേഗത്തിൽ കുറയ്ക്കാനും പേശി വളർച്ചയും ആഗ്രഹിക്കുന്നുവെങ്കിൽ, ഈ 3 കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം നിർദേശിച്ചു.

1. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം

പ്രഭാതഭക്ഷണത്തിലും, ഉച്ചഭക്ഷണത്തിലും, അത്താഴത്തിലും പച്ചക്കറികളോടൊപ്പം ഒരു പ്രോട്ടീൻ സ്രോതസ്സ് കൂടി ഉൾപ്പെടുത്തുക. "അത് ചിക്കൻ ബ്രെസ്റ്റോ ബ്രോക്കോളിയോ ആകാം. ലഘുഭക്ഷണം എപ്പോൾ കഴിക്കാൻ തോന്നിയാലും അത് പഴങ്ങൾ മാത്രമായിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

2. എല്ലാ ദിവസവും കാർഡിയോ

എല്ലാ ദിവസവും 30 മുതൽ 60 മിനിറ്റ് വരെ കാർഡിയോ ചെയ്യുക. അതൊരു നടത്തവുമാകാം. അല്ലെങ്കിൽ ജോഗിങ്ങോ നീന്തലോ ആകാം. നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന എന്തെങ്കിലും തിരഞ്ഞെടുക്കുക. അത് എല്ലാ ദിവസവും ചെയ്യുക.

3. ലിഫ്റ്റ് വെയ്റ്റ്സ്

ആഴ്ചയിൽ കുറഞ്ഞത് 3 മുതൽ 4 ദിവസമെങ്കിലും ലിഫ്റ്റ് വെയ്റ്റ്സ് ചെയ്യുക. ഈ മൂന്ന് കാര്യങ്ങളും തുടർച്ചയായി മൂന്ന് മാസം കൊണ്ട് ശരീര ഭാരം കുറയുകയും പേശികൾ വളരുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: