scorecardresearch

രാത്രിയിൽ ഈ 3 ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? ഉടൻ നിർത്തൂ

അത്താഴത്തിന് പലരും തിരഞ്ഞെടുക്കുന്ന മൂന്ന് ഭക്ഷണങ്ങളുണ്ട്

അത്താഴത്തിന് പലരും തിരഞ്ഞെടുക്കുന്ന മൂന്ന് ഭക്ഷണങ്ങളുണ്ട്

author-image
Health Desk
New Update
health

Source: Freepik

പ്രഭാതഭക്ഷണം പോലെ തന്നെ, അത്താഴവും ദിവസത്തിലെ ഒരു പ്രധാന ഭക്ഷണമാണ്. നല്ല ഉറക്കം, സമ്മർദം നിയന്ത്രിക്കൽ, മികച്ച ദഹനം, സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, അത്താഴത്തിൽ ചിലപ്പോൾ നമ്മൾ അറിയാതെ തന്നെ ആരോഗ്യത്തെ ബാധിക്കുന്ന തെറ്റുകൾ വരുത്താറുണ്ട്.

Advertisment

അടുത്തിടെ, ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ഷാ, അത്താഴ സമയത്ത് ഒഴിവാക്കേണ്ട മൂന്ന് തെറ്റുകളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരുന്നു. അത്താഴത്തിന് പലരും തിരഞ്ഞെടുക്കുന്ന മൂന്ന് ഭക്ഷണങ്ങളെക്കുറിച്ചാണ് അവർ വിശദീകരിച്ചത്. എന്തുവിലകൊടുത്തും അവ ഒഴിവാക്കണമെന്നും എന്തുകൊണ്ടാണ് അവ കഴിക്കരുതെന്ന് പറയുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

1. സലാഡുകളോട് നോ പറയുക

സാലഡുകൾ പലപ്പോഴും വളരെ ജനപ്രിയമായ ഒരു അത്താഴ തിരഞ്ഞെടുപ്പാണ്. എന്നാൽ സാലഡിൽ ഉപയോഗിക്കുന്ന ചില ചേരുവകൾ അത്താഴത്തിന് മികച്ച ഓപ്ഷനായിരിക്കില്ല. നമ്മൾ പാശ്ചാത്യ ഭക്ഷണരീതികളുടെ സ്വാധീനത്തിലായതിനാൽ, ആളുകൾ അത്താഴ സമയത്ത് കൂടുതൽ അസംസ്കൃത സലാഡുകൾ കഴിക്കുന്നു. അതിൽ കോളിഫ്‌ളവർ, ബ്രൊക്കോളി, കാബേജ് എന്നിവ ഉൾപ്പെടുന്നു. പക്ഷേ, അവ ദഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ ആളുകൾ ഇവ ഒഴിവാക്കണം.

2. അത്താഴത്തിന് പഴങ്ങൾ കഴിക്കരുത്

പലരും അത്താഴത്തിന് പഴങ്ങൾ കഴിക്കാറുണ്ട്. പഴങ്ങളിൽ സജീവമായ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ഉണർന്നിരിക്കാൻ ഇടയാക്കും. അതിനാൽ, 5 മണിക്ക് ശേഷം പഴങ്ങൾ ഒഴിവാക്കുക. മാത്രമല്ല, പഴങ്ങൾ ഗ്ലൂക്കോസ് വർധനവിന് ഇടയാക്കും. രാത്രിയിൽ ഗ്ലൂക്കോസിന്റെ ആവശ്യകത ഇല്ല. കാരണം, നമ്മൾ ആ ഊർജ്ജം ഉപയോഗിക്കില്ല. അതിനാൽതന്നെ അത് കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞുകൂടും. 

3. സ്റ്റാർച്ചി ഫുഡ്സ്

പിസ്സ, പാസ്ത തുടങ്ങിയ സ്റ്റാർച്ചി ഫുഡ്സ് ദഹനത്തെ മന്ദഗതിയിലാക്കുന്നു. ന്യൂട്രീഷ്യനിസ്റ്റിന്റെ അഭിപ്രായത്തിൽ, രാത്രിയിൽ കനത്ത അത്താഴം ആവശ്യമില്ല. അത്താഴം എപ്പോഴും ലഘുവായിരിക്കണം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: